advertisement

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ രണ്ട് മലയാളി NIA ഉദ്യോഗസ്ഥർക്ക്

Last Updated:

എൻഐഎ സബ് ഇൻപെക്ടർ ജി വിജയകുമാറിനും എഎസ്ഐ സന്തോഷ് പി ആറിനുമാണ് അംഗീകാരം. കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിലെ പ്രധാന അംഗമായ വിജയകുമാർ ഒട്ടേറെ തീവ്രവാദക്കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എൻഐഎ ബെംഗളൂരു യൂണിറ്റിൽ 15 വർഷമായി പ്രവർത്തിച്ചുവരുന്ന സന്തോഷ് പി ആർ വിവിധ ഗുഡ് സർവീസ് എൻട്രികൾക്ക് അർഹനായിട്ടുണ്ട്

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ മലയാളികളായ രണ്ട് എൻഐഎ ഉദ്യോഗസ്ഥർക്ക്. എൻഐഎ സബ് ഇൻപെക്ടർ ജി വിജയകുമാറിനും എഎസ്ഐ സന്തോഷ് പി ആറിനുമാണ് അംഗീകാരം. തിരുവനന്തപുരം സ്വദേശിയായ വിജയകുമാർ ഡൽഹി എൻ ഐ എ ആസ്ഥാനത്ത് പ്രവർത്തിച്ചുവരികയാണ്. കേരള പൊലീസിൽ സർവീസിലിരിക്കെ കഴിഞ്ഞ 15 വർഷം മുമ്പാണ് വിജയകുമാർ ദേശീയ അന്വേഷണ ഏജൻസിയിൽ ചേർന്നത്.
കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിലെ പ്രധാന അംഗമായ വിജയകുമാർ ഒട്ടേറെ തീവ്രവാദക്കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലുള്ള പാടവമാണ് വിജയകുമാറിനെ ശ്രദ്ധേയനാക്കിയത്. കേരള പൊലീസ് സേനയിൽ നിന്ന് വിരമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി ആർ ഗംഗാധരൻ നായരുടെയും എം ജെ രാധമ്മയുടെയും മകനാണ്. സന്ധ്യയാണ് ഭാര്യ. മകൾ ഗൗരി.
എൻഐഎ ബെംഗളൂരു യൂണിറ്റിൽ 15 വർഷമായി പ്രവർത്തിച്ചുവരുന്ന സന്തോഷ് പി ആർ വിവിധ ഗുഡ് സർവീസ് എൻട്രികൾക്ക് അർഹനായിട്ടുണ്ട്. കൊല്ലം സ്വദേശിയായ ദേവരാജൻ നായരുടെയും ദേവകിയുടെയും മകനാണ്. ഭാര്യ പ്രസന്ന. മക്കൾ- ഐശ്വര്യ, നന്ദന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ രണ്ട് മലയാളി NIA ഉദ്യോഗസ്ഥർക്ക്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement