ഭർത്താവിന് കോവിഡ് 19; പ്രിയങ്ക ഗാന്ധി ക്വാറന്റീനിൽ; നേമത്ത് പ്രചരണത്തിന് എത്തില്ല

Last Updated:

നേമത്തെ പ്രചാരണം റദ്ദാക്കിയതായി പ്രിയങ്ക അറിയിച്ചു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രിയങ്ക ഗാന്ധിയടക്കം അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരെല്ലാം ക്വാറന്റീനിലേക്ക് മാറി. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടയിലാണ് കോവിഡ് മൂലമുള്ള പ്രിയങ്ക ഗാന്ധിയുടെ പിന്മാറ്റം.
നേമത്തെ പ്രചാരണം റദ്ദാക്കിയതായി പ്രിയങ്ക അറിയിച്ചു. അസമിലും, തമിഴ്നാട്ടിലുമുള്ള പ്രചാരണത്തിലും പ്രിയങ്ക പങ്കെടുക്കില്ല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രചരണ പരിപാടികൾ റദ്ദാക്കിയ കാര്യം പ്രിയങ്ക അറിയിച്ചത്.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ തുടരാൻ തീരുമാനിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വീഡിയോയിൽ വ്യക്തമാക്കി.
advertisement
ഡോക്ടർമാരുടെ നിർദേശപ്രകാരം അടുത്ത കുറച്ച് ദിവസത്തേക്ക് താൻ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നും എല്ലാവർക്കുമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രിയങ്ക വീഡിയോയിൽ പറയുന്നു. കോൺഗ്രസിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നു എന്നും വീഡിയോയിൽ പറയുന്നുണ്ട്.
നാളെയായിരുന്നു പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചരണത്തിന് എത്തേണ്ടിയിരുന്നത്. അസമിൽ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി തീരുമാനിച്ചിരുന്നു. നാളെ തമിഴ്‌നാട്ടിലേക്കും വൈകീട്ടോടെ തിരുവനന്തപുരത്തേക്കും എത്താനായിരുന്നു പദ്ധതി. തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലായിരുന്നു പ്രചരണ പരിപാടി തീരുമാനിച്ചിരുന്നത്.
advertisement
രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍. പരസ്യപ്രചരണം അവസാനിക്കാനിരിക്കേ പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത പിന്മാറ്റം കോൺഗ്രസിന് ക്ഷീണമാകും.
ഏപ്രിൽ ആറിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭർത്താവിന് കോവിഡ് 19; പ്രിയങ്ക ഗാന്ധി ക്വാറന്റീനിൽ; നേമത്ത് പ്രചരണത്തിന് എത്തില്ല
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement