Puthuppally By-Election Result 2023: രണ്ടുവർഷത്തിനിടെ സിപിഎമ്മിനും ബിജെപിക്കും കൂടി നഷ്ടമായ വോട്ട് കോൺഗ്രസിന് കൂടുതലായി കിട്ടിയോ?

Last Updated:

പുതുപ്പള്ളിയിൽ പാർട്ടിക്കും നഷ്ടമായ വോട്ടുകളും കോൺഗ്രസിന് അധികമായി ലഭിച്ച വോട്ടുകളുടെയും കണക്ക്...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികള്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികള്‍
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ട് നഷ്ടത്തിലേക്കുള്ള കണക്കെടുപ്പിലാണ് പാർട്ടികൾ. വോട്ട് ചോർച്ച പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രഖ്യാപിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സിപിഎമ്മിനും ബിജെപിക്ക് നഷ്ടമായത് 17931 വോട്ടുകളാണ്. എന്നാൽ കോൺഗ്രസിന് അധികമായി ലഭിച്ചത് 16772 വോട്ടുകളാണ്. ഇതുതന്നെയാണ് ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നിലെ പ്രധാന ഘടകം. സിപിഎമ്മിനും ബിജെപിക്കുമായി നഷ്ടമായ വോട്ടുകൾ കോൺഗ്രസിന് അധികമായി ലഭിച്ചോയെന്ന ചോദ്യമാണ് ഉയരുന്നത്.
വോട്ടെടുപ്പ് നടന്ന ദിവസംമുതൽ കണക്ക് കൂട്ടിയും കിഴിച്ചും ആശങ്കയുടെ മുൾമുന്നയിലായിരുന്നു മുന്നണികളും പാർട്ടികളും. 2021ലെ തെരഞ്ഞെടുപ്പിൽ 1,31,797 പേരാണ് പുതുപ്പള്ളിയിൽ വോട്ട് ചെയ്തതെങ്കിൽ ഇത്തവണ അത് 1,31,036 ആയി കുറഞ്ഞു. അതായത് പോളിങ് ശതമാനം 74.90 ൽനിന്ന് 74.27 ആയി കുറഞ്ഞു. ഇത് ആരെ തുണയ്ക്കുമെന്ന ചോദ്യത്തിന് അവകാശവാദങ്ങളുമായി സ്ഥാനാർഥികൾ രംഗത്തെത്തിയിരുന്നു.473 തപാല്‍ വോട്ടുകള്‍ അസാധുവായി.
എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചതോടെ കണക്കുകൂട്ടലുകൾ അപ്രസക്തമായി. പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടിയായിരുന്നു ഇടതുമുന്നണിക്ക് നേരിട്ടത്. വലിയ വിജയത്തിലേക്കുള്ള കുതിപ്പായിരുന്നു യുഡിഎഫ് ക്യാംപുകളെ ആവേശത്തിലാക്കിയത്. വോട്ട് മറിക്കൽ ആരോപണം നേരിട്ട ബിജെപിയുടെ വോട്ടുവിഹിതത്തിൽ വലിയ കുറവുണ്ടായി. എന്നാൽ അതിനൊപ്പം തന്നെ ഇടതുമുന്നണിക്കുണ്ടായ വലിയ വോട്ടുചോർച്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
advertisement
പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ വലിയ പോരാട്ടമാണ് 2021ൽ നടന്നത്. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയെത്തിക്കാൻ ജെയ്ക്ക് സി തോമസിന്‍റെ പോരാട്ടവീര്യത്തിന് കഴിഞ്ഞു. എന്നാൽ 2021ൽ സിപിഎം സ്ഥാനാർഥിയായിരുന്ന ജെയ്ക്ക് 54,328 വോട്ടുകൾ നേടിയിരുന്നു. കൃത്യം രണ്ടുവർഷത്തിനിപ്പുറം നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിച്ചതാകട്ടെ 42425 വോട്ടുകൾ മാത്രം. അതായത് സിപിഎമ്മിനും ജെയ്ക്കിനും നഷ്ടമായത് 12,684 വോട്ടുകളാണ്.
സമാനമായ സ്ഥിതിവിശേഷമാണ് ബിജെപിയുടെ വോട്ടുവിഹിതത്തിലും സംഭവിച്ചത്. 2021ൽ ബിജെപിക്ക് 11,694 വോട്ടുകൾ ലഭിച്ചു. എന്നാൽ ഇത്തവണ 6,558 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. രണ്ടുവർഷത്തിനിടെ 5,247 വോട്ടുകൾ ബിജെപിക്ക് കുറഞ്ഞു.
advertisement
സിപിഎമ്മിനും ബിജെപിക്കുമായി രണ്ടുവർഷത്തിനിടെ 17931 വോട്ടുകൾ കുറഞ്ഞപ്പോൾ, കോൺഗ്രസിന് കൂടിയതാകട്ടെ 16772 വോട്ടുകളാണ്. 2021ൽ കടുത്ത പോരാട്ടം നേരിട്ട ഉമ്മൻചാണ്ടി പിടിച്ചത് 63,372 വോട്ടുകളാണ്. എന്നാൽ രണ്ടു വർഷം കഴിയുമ്പോൾ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നേടിയത് 80,144 വോട്ടുകളാണ്. വോട്ടെണ്ണലിന് മുമ്പ് ബിജെപി വോട്ടുമറിക്കൽ എന്ന പേരിൽ മുൻകൂർ ജാമ്യമെടുത്ത സിപിഎമ്മിന് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്വന്തം മുഖം നഷ്ടമായ അവസ്ഥയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023: രണ്ടുവർഷത്തിനിടെ സിപിഎമ്മിനും ബിജെപിക്കും കൂടി നഷ്ടമായ വോട്ട് കോൺഗ്രസിന് കൂടുതലായി കിട്ടിയോ?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement