പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചത് 10 നാമനിര്‍ദേശ പത്രികകള്‍; ചാണ്ടി ഉമ്മനും ജെയ്ക്കിനും ലിജിനും പുറമെ ആം ആദ്മിക്കും സ്ഥാനാര്‍ത്ഥി

Last Updated:

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാര്‍ഥി പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും

ചാണ്ടി ഉമ്മന്‍, ജെയ്ക്ക് സി തോമസ്, ലിജിന്‍ ലാല്‍
ചാണ്ടി ഉമ്മന്‍, ജെയ്ക്ക് സി തോമസ്, ലിജിന്‍ ലാല്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പത്ത് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ ആം ആദ് മി പാര്‍ട്ടിയുടെയും  സ്വതന്ത്രന്മാരുടെയും പത്രികകളാണ് വരണാധികാരിക്ക് മുന്‍പിലെത്തിയത്.
ആകെ 19 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.
അവസാനദിവസമായ ഇന്ന് ഏഴുപേരാണ് വരണാധികാരിയായ ആർ.ഡി.ഒ. മുമ്പാകെയും ഉപവരണാധികാരിയായ പാമ്പാടി ബ്‌ളോക്ക് ഡവലപ്‌മെന്റ് ഓഫീസർ മുമ്പാകെയും നാമനിർദേശപത്രിക സമർപ്പിച്ചത്.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാര്‍ഥി പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും.  സമയക്കുറവ് ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തയായെന്ന് അസി. റിട്ടേണിങ് ഓഫീസർ ഇ ദിൽഷാദ് ന്യൂസ് 18നോട് പറഞ്ഞു.
advertisement
ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), റെജി സഖറിയ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ജി. ലിജിൻലാൽ(ഭാരതീയ ജനതാ പാർട്ടി), മഞ്ജു എസ്. നായർ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), ഷാജി(സ്വതന്ത്രൻ) പി.കെ. ദേവദാസ് (സ്വതന്ത്രൻ ) എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. ജെയ്ക്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), സന്തോഷ് ജോസഫ്(സ്വതന്ത്ര സ്ഥാനാർഥി) ഡോ. കെ. പദ്മരാജൻ(സ്വതന്ത്ര സ്ഥാനാർഥി) എന്നിവർ കഴിഞ്ഞദിവസങ്ങളിൽ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.
advertisement
ചാണ്ടി ഉമ്മൻ, ജി. ലിജിൻലാൽ, മഞ്ജു എസ്. നായർ, ലൂക്ക് തോമസ് എന്നിവർ ഉപവരാധികാരിയായ പാമ്പാടി ബി.ഡി.ഒ: ഇ. ദിൽഷാദ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. റെജി, സഖറിയ, ഷാജി, പി.കെ. ദേവദാസ് എന്നിവർ വരണാധികാരിയായ ആർ.ഡി.ഒ. മുമ്പാകെയും. പത്രികകകളുടെ സൂക്ഷ്മപരിശോധന  ഓഗസ്റ്റ് 18ന് വരണാധികാരിയുടെ ഓഫീസിൽ നടക്കും. പ്രമുഖ സ്ഥാനാര്‍ഥികളുടെ പേരിനോട് സാമ്യമുള്ള അപരന്മാരാരും പത്രിക നല്‍കിയിട്ടില്ലെന്നാണ് വിവരം. സൂക്ഷമ പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരും.ഓഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനു വോട്ടെണ്ണൽ നടക്കും. 
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചത് 10 നാമനിര്‍ദേശ പത്രികകള്‍; ചാണ്ടി ഉമ്മനും ജെയ്ക്കിനും ലിജിനും പുറമെ ആം ആദ്മിക്കും സ്ഥാനാര്‍ത്ഥി
Next Article
advertisement
'രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ല' പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ
'രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ല' പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ
  • പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ.എസ് സംഗീത, രാഹുകാലം കഴിഞ്ഞ് മാത്രമേ ഓഫീസിൽ കയറൂ എന്ന് നിർബന്ധിച്ചു.

  • രാഹുകാലം കഴിഞ്ഞ് മാത്രമേ ഓഫീസിൽ പ്രവേശിക്കൂ എന്ന നിലപാടിൽ ഉദ്യോഗസ്ഥരും പ്രവർത്തകരും 45 മിനിറ്റ് കാത്തുനിന്നു.

  • 29 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിന് 16 വോട്ടും എൽഡിഎഫിന് 11 വോട്ടും ലഭിച്ചു, എൻഡിഎ അംഗങ്ങൾ വിട്ടുനിന്നു.

View All
advertisement