പെട്രോൾ പമ്പിനായി കോടികൾ മുടക്കിയ സംരഭകരെ വെട്ടിലാക്കി പൊതുമരാമത്ത് വകുപ്പ്; ഒരു വർഷത്തിനിടെ ഇറക്കിയത് 5 വ്യത്യസ്ത ഉത്തരവുകൾ
- Published by:Rajesh V
- news18-malayalam
Last Updated:
വ്യവസായത്തിന് അനുമതി കിട്ടാതെ പെട്രോൾ പമ്പിനായി പണം നിക്ഷേപിച്ച ആയിരത്തിലധികം സംരഭകർ
പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിനായി കോടികൾ മുതൽ മുടക്കിയ കേരളത്തിലെ സംരഭകരെ വെട്ടിലാക്കി പൊതുമരാമത്ത് വകുപ്പ്. 2018ലെ നിയമപ്രകാരം രാജ്യത്തെ വിവിധ പെട്രോളിയം കമ്പിനികളുടെ പമ്പുകൾക്കായി എണ്ണ കമ്പിനികൾ നിയമപ്രകാരം അനുമതി നൽകിയ ഉടമകൾക്കാണ് പുതുക്കിയ നിയമം മൂലം പിഡബ്ല്യുഡി എൻഒസി നിഷേധിച്ചത്. 1750 ഓളം നിക്ഷേപകർക്കാണ് 2019 ൽ പുതുക്കിയ നിയമപ്രകാരം കോടികൾ നഷ്ടമാകുന്നത്. കൂടാതെ സംസ്ഥാനത്തിന് ലഭിക്കേണ്ട 5000 കോടി രൂപയുടെ നിക്ഷേപവും 35000 തൊഴിൽ അവസരങ്ങളും ഇതുവഴി നഷ്ടമാകും.
2018 നവംബറിലാണ് രാജ്യത്താകമാനം 55000 പെട്രോളിയം ഔട്ട്ലറ്റുകൾ തുടങ്ങുന്നതിൻ്റെ ഭാഗമായി ഭാഗമായി കേരളത്തിലും അപേക്ഷ ക്ഷണിക്കുന്നത്. ഇതിൽ നിന്നും ആദ്യഘട്ടത്തിൽ സ്ഥലപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 550 അപേക്ഷകരെ യോഗ്യരായി വിവിധ പെട്രോളിയം കമ്പിനികൾ തെരഞ്ഞെടുത്തു. ഇതിനായി കോടികൾ മുടക്കി സ്ഥലം അടക്കമുള്ള നിയമപ്രകാരമുള്ള പശ്ചാത്തല സൗകര്യങ്ങൾ സംരഭകർ ഒരുക്കി. തുടർന്ന് പെട്രോളിയം കമ്പിനികൾ തന്നെ നേരിട്ട് അതാത് ജില്ലാ കളക്ടർമാരിൽ നിന്നും സംരഭകർക്കായി എൻഒസി തേടി. ഇതിനായി പൊലീസ്, റവന്യു, ഫയർ ആൻഡ് സേഫ്റ്റി, പൊതുമരാമത്ത് തുടങ്ങിയ വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ പരിശോധനക്കായി അയച്ചു. പിന്നീടാണ് നാടകീയമായ മാറ്റം.
advertisement
പഴയ മാനദണ്ഡങ്ങളെ മറികടന്ന് 2019 ഒക്ടോബർ 22 ന് കേരളത്തിലെ റോഡുകളിൽ ബാധകമല്ലാതിരുന്ന ഐആർസി ഗൈഡ് ലൈൻസ് പുതിയ പമ്പുകൾക്ക് എൻഒസി നൽകുന്നതിന് ബാധകമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.
ഇതോടെ പഴയ നിയമപ്രകാരം പണം മുടക്കിയ 1750 ഓളം സംരഭകർ വെട്ടിലായി. ഇതിൽ പെട്രോളിയം കമ്പിനികളുടെ നിയമപ്രകാരം ജോലി ഉപേക്ഷിച്ച് സംരഭത്തിനായി മടങ്ങിയെത്തിയ പ്രവാസികളും ഉൾപ്പെടുന്നു. അരുൺ ജോസഫ് എന്ന കോട്ടയത്തുനിന്നുള്ള സംരഭകൻ സമാന സാഹചര്യത്തിൽപ്പെട്ടയാളാണ്.
advertisement
പെട്രോളിയം ആക്ട് 144 പ്രകാരം സൈറ്റുകൾക്ക് അനുമതി നൽകുന്നതിന് പൊതുമരാമത്ത് വകുപ്പിൻ്റെ ശുപാർശ ആവശ്യമില്ല. തുടർന്ന് സംരഭകർ ഹൈക്കോടതിയെ സമീപിച്ചു. അനുകൂലമായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ കോടതി ഉത്തരവിനെ മറികടക്കാനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി നിരവധി ഉത്തരുവുകൾ സംരഭകർക്കെതിരായി പൊതുമരാമത്ത് വകുപ്പ് ഇറക്കി.
advertisement

എന്നാൽ ആദ്യത്തെ നിയമപ്രകാരം ലക്ഷങ്ങൾ ഫീസിനത്തിൽ ഈടാക്കിയതും, കോടികൾ മുതൽ മുടക്കിയതുമായ സംരഭകർ എന്തു ചെയ്യണമെന്നു പോലും വകുപ്പ് മിണ്ടിയിട്ടില്ല എന്ന് പണം മുടക്കി പ്രതിസന്ധിയിലായ ചെറിയാൻ ജോർജ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പുതിയ പെട്രോൾ പമ്പുകൾ വരാതിരിക്കത്തക്ക രീതിയിൽ നിയമങ്ങൾ പിൻവലിച്ചും പുതിയവ കൂട്ടി ചേർത്തും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി 5 ഗവൺമെൻ്റ് ഉത്തരവുകളാണ് വകുപ്പ് ഇതുവരെ പുറത്തിറക്കിയത്.
advertisement
നിലവിലെ പമ്പുടമകൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് 5000 കോടി രൂപയുടെ നിക്ഷേപം തടഞ്ഞു കൊണ്ടുള്ള വകുപ്പിൻ്റെ നീക്കമെന്നാണ് ആരോപണം. കിറ്റക്സ് ഉൾപ്പടെയുള്ള വൻകിട കമ്പിനികൾ നിക്ഷേപ സൗഹാർദ സംസ്ഥാനമല്ല കേരളം എന്ന ആക്ഷേപം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സംരഭകരാണ് സർക്കാരിനെതിരെ രംഗത്ത് വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 09, 2021 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെട്രോൾ പമ്പിനായി കോടികൾ മുടക്കിയ സംരഭകരെ വെട്ടിലാക്കി പൊതുമരാമത്ത് വകുപ്പ്; ഒരു വർഷത്തിനിടെ ഇറക്കിയത് 5 വ്യത്യസ്ത ഉത്തരവുകൾ


