മിന്നുകെട്ട് ആകാശത്താക്കാം; 21 ലക്ഷം രൂപ കൊടുത്താൽ സഹായിക്കാൻ കമ്പനി റെഡി

Last Updated:

30,000 അടി ഉയരത്തിൽ നിന്നുകൊണ്ടുള്ള രണ്ട് മണിക്കൂർ പരിപാടിയാണ് ഫ്ലൈറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്

കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും നീണ്ടു പോയതോടെ മനുഷ്യരുടെ ജീവിത ശൈലിയും ആകെ മാറി. ഓഫീസ് ജോലികൾ വീട്ടിൽ നിന്നുള്ള ജോലികളായി, കുട്ടികളുടെ പഠനം ഓൺലൈനായി, കുടുംബങ്ങൾ കണ്ടുമുട്ടുന്നത് വീഡിയോ കോളുകളിലൂടെയായി അങ്ങനെ മാറ്റങ്ങൾ എല്ലാ മേഖലകളിലും എത്തി.
സർക്കാരുകളും കർശനമായ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഏർപ്പെടുത്തിയിട്ടുള്ളത്. അതിൽ‌ സുരക്ഷാ പ്രോട്ടോക്കോളുകൾ‌, സാമൂഹിക അകലം പാലിക്കൽ‌ നടപടികൾ‌, പൊതു സ്വകാര്യ ഇവന്റുകൾ‌ക്ക് അനുവദനീയമായ ആളുകളുടെ എണ്ണം അങ്ങനെ പലതും. വിവാഹ കാര്യങ്ങളെയും കോവിഡ് കാര്യമായി ബാധിച്ചു. പലരും ഒന്നുകിൽ കല്യാണം റദ്ദാക്കുകയോ അല്ലെങ്കിൽ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്.
വിവാഹം ഉടൻ നടത്താൻ ആഗ്രഹിക്കുന്നവർ ഒരു സന്തോഷ വാർത്തയുമായാണ് ഒരു പ്രമുഖ കമ്പനി രംഗത്ത് വന്നിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയാണ് യുവ ദമ്പതികൾക്കായി ‘വെഡ്ഡിംഗ് ഇൻ സ്കൈ’ എന്ന ഓഫർ നൽകുന്നത്. അതായത് 3000 അടി മുകളിൽ നിന്നും ദമ്പതികൾക്ക് മിന്ന് കെട്ടാം.
advertisement
30,000 അടി ഉയരത്തിൽ നിന്നുകൊണ്ടുള്ള രണ്ട് മണിക്കൂർ പരിപാടിയാണ് ഫ്ലൈറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 16 പേർക്ക് ഇരിക്കാവുന്ന ഒരു വിമാനം ഉൾപ്പെടുന്ന പാക്കേജ് തുടങ്ങുന്നത് 28,000 ഡോളറിലാണ്. അതായത് ഏകദേശം 21 ലക്ഷം രൂപ. പൂക്കൾ കൊണ്ടുള്ള അലങ്കാരം, ഷാംപെയ്ൻ, കാനപ്പുകൾ, ഭക്ഷണം, പാനീയ ഓപ്ഷനുകൾ, ഒരു ക്യാബിൻ ക്രൂ അംഗം തുടങ്ങി എല്ലാം പാക്കേജിൽ ഉൾപ്പെടും.
advertisement
'കോവിഡ് കാരണം നിരവധി ദമ്പതികൾക്ക് വിവാഹ പദ്ധതികൾ തന്നെ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ ഞങ്ങളുടെ കമ്പനി ക്ലയന്റുകൾ‌ക്ക് അവരുടെ സ്വപ്ന വിവാഹ ആഘോഷങ്ങൾ വ്യത്യസ്ത‌ ശൈലിയിൽ‌ പ്രാപ്തമാക്കുന്നതിന് ഒരു പരിഹാരം വാഗ്ദാനം ചെയ്യാൻ‌ താൽ‌പ്പര്യപ്പെടുന്നു', എയർ ചാർട്ടർ സർവീസ് പ്രൈവറ്റ് ജെറ്റ്സ് ഡയറക്ടർ ആൻഡി ക്രിസ്റ്റി പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മിന്നുകെട്ട് ആകാശത്താക്കാം; 21 ലക്ഷം രൂപ കൊടുത്താൽ സഹായിക്കാൻ കമ്പനി റെഡി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement