കോഴിക്കോടിന് 300 km അകലെയായി സഞ്ചരിക്കുന്ന മഹാ ചുഴലിക്കാറ്റ് ഉച്ചക്ക് മുൻപ് വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്ര ചുഴലിക്കാറ്റായി മാറി ലക്ഷദ്വീപിന് മുകളിലൂടെ പരമാവധി 100 km/hr വേഗതയിൽ കാറ്റ് വീശി വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
10:1 (IST)
'മഹാ' ചുഴലിക്കാറ്റ് ഉച്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് ശക്തമായ കാറ്റിനും ഒറ്റപെട്ട മഴക്കും സാധ്യത.
8:48 (IST)
കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിനായി ഇന്ന് മുതല്‍ മംഗളുരുവില്‍ നിന്നു കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
8:47 (IST)
ഫോർട്ട് വൈപ്പിൻ വാക്ക് വെയുടെ ഭാഗം തിരയടിയിൽ തകർന്നു. എടവനക്കാട് യു .പി സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങൾ.
മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ഒക്ടോബർ 31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
KERALA RAIN LIVE UPDATE: സംസ്ഥാനത്ത് കനത്ത മഴയും ഉരുള്‍പൊട്ടലും തുടരുന്നതിനിടെ സംസ്ഥാനത്ത് മരണ സംഖ്യ 46 ആയി ഉയര്‍ന്ന്. ഇന്ന് മൂന്നു പേരാണ് മരിച്ചിരിക്കുന്നത്. കോഴിക്കോട് മടവൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാളും പയ്യന്നൂര്‍ മുത്തത്തിയില്‍ മറ്റൊരാളുമാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മേപ്പാടിയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.
അതിതീവ്ര മഴയുടെ മുന്നറിയിപ്പാണ് എട്ടു ജില്ലകളിലും നിലനില്‍ക്കുന്നത്. തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 929 ക്യാംപുകളിലായി 93088 പേരാണ് കഴിയുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അവധിയില്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യക്തമാക്കിയിരുന്നു.
നിലമ്പൂരിലെ ഭൂദാനത്ത് ഉരുള്‍ പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലില്‍ 18 വീടുകള്‍ മണ്ണിനടിയിലായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.