അറിയുമോ? കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ച ഈ ഭാഗ്യവാനെ?
- Published by:Naseeba TC
- news18
Last Updated:
"ഇനി കടങ്ങൾ തീർക്കണം, ഒരു വീട് വെക്കണം... സന്തോഷത്തോടെ ജീവിക്കണം "... ഇതൊക്കെയാണ് രാജന്റെ ആഗ്രഹങ്ങൾ
കണ്ണൂർ: എന്നെങ്കിലും ഒരു ലോട്ടറി അടിക്കുമെന്ന് രാജന് ഉറപ്പുണ്ടായിരുന്നു. എന്നാൽ 12 കോടിയുടെ ലോട്ടറി അടിച്ചെന്നറിഞ്ഞപ്പോൾ കൂലിപ്പണിക്കാരനായ രാജൻ ശരിക്കും ഞെട്ടി.
കണ്ണൂർ ജില്ലയിലെ മാലൂർ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നൻ രാജൻ അങ്ങനെ ദുരിതങ്ങളോടും കഷ്ടപ്പാടുകളോടും ഗുഡ്ബൈ പറയുകയാണ്.
സംസ്ഥാന സർക്കാരിൻറെ ക്രിസ്മസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഏറ്റവും അർഹമായ കൈകളിലാണ് ഇത്തവണ എത്തിയത്.
ബാങ്കിൽ നിന്ന് കടമെടുത്ത അഞ്ചുലക്ഷം രൂപ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്നു രാജൻ. ഭാര്യ രജനിയുടെ ആഭരണങ്ങളും പണയത്തിലാണ്. സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് കുടുംബം നട്ടം തിരിഞ്ഞ് നിൽക്കുമ്പോഴാണ് ഭാഗ്യദേവത ഇരുകയ്യും നീട്ടി അനുഗ്രഹിച്ചത്.
advertisement
"ഇനി കടങ്ങൾ തീർക്കണം, ഒരു വീട് വെക്കണം... സന്തോഷത്തോടെ ജീവിക്കണം ", കോടീശ്വരൻ തന്റെ ചെറിയ ആഗ്രഹങ്ങൾ ന്യൂസ് 18 എന്നോട് പറഞ്ഞു. രാജൻ എന്നെങ്കിലും ഒരു കോടീശ്വരൻ ആകുമെന്ന് ഭാര്യ രജനിയോ മക്കളോ പ്രതീക്ഷിച്ചിരുന്നില്ല. വാർത്ത ഉൾക്കൊള്ളാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഇവർ പറയുന്നു.
മകൻ റിഗിൽ ഡിഗ്രി പൂർത്തിയാക്കിയെങ്കിലും ഉപജീവനത്തിനായി കൂലിപ്പണി എടുക്കുന്നു. മുത്ത മകൾ ആതിരയുടെ വിവാഹം കഴിഞ്ഞു. ഇളയവൾ അക്ഷര പ്ലസ് ടു വിദ്യാർഥിനിയാണ്.
സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം ഉള്ള ആളാണ് രാജൻ. മുൻപ് 1000 വും, 2000 വും ഒക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ST 269609 എന്ന ടിക്കറ്റിനാണ് ഇത്തവണ സമ്മാനം. ടിക്കറ്റ് കണ്ണൂർ കേരള ബാങ്കിൽ നിക്ഷേപിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 11, 2020 5:13 PM IST


