'ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നത്'; രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങനാണ് മണിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തിനെതിരെ എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയനാണ് മണിയെക്കൊണ്ട് രമക്കെതിരെ പറയിച്ചത്. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നതെന്ന് ഉണ്ണിത്താന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങനാണ് മണിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നായിരുന്നു മണിയുടെ പരാമര്‍ശം.
advertisement
എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആനി രാജയും രംഗത്തെത്തിയിരുന്നു. ഇതിനുള്ള പ്രതികരണത്തില്‍ ആനി രാജയ്‌ക്കെതിരായും മണി അധിക്ഷേപം ടത്തി. ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കുന്നത് എന്നായിരുന്നു പരാമര്‍ശം.
അതേസമയം വിധവ പരമാര്‍ശത്തെ ശക്തമായി അപലപിച്ചതിന്റെ പേരില്‍ മണിയുടെ അധിക്ഷേപം നേരിടേണ്ടി വന്നെങ്കിലും, നിലപാടിലുറച്ച് നില്‍ക്കുകയാണെന്ന് ആനി രാജ വ്യക്തമാക്കി. നിയമസഭയില്‍ എം എം മണി നടത്തിയ പരാമര്‍ശത്തിന് അവിടെ തന്നെ പരിഹാരം കാണമെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 17, 2022 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നത്'; രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍