നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാമനാട്ടുകര സ്വർണ്ണ കവർച്ച കേസ്: സിപിഎമ്മുമായി ബന്ധമില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി

  രാമനാട്ടുകര സ്വർണ്ണ കവർച്ച കേസ്: സിപിഎമ്മുമായി ബന്ധമില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി

  കഴിഞ്ഞ മൂന്ന് കൊല്ലമായി സിപിഎമ്മും ഡിവൈഎഫ്ഐ മായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പോസ്റ്റിൽ അർജുന വ്യക്തമാക്കുന്നു.

  • Share this:
  സിപിഎമ്മുമായുള്ള ബന്ധത്തെ വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രാമനാട്ടുകര സ്വർണ്ണ കവർച്ച കേസിലെ സൂത്രധാരൻ  അർജ്ജുൻ ആയങ്കി. അർജുൻ സിപിഎം പ്രവർത്തകനാണ് എന്ന് നവമാധ്യമങ്ങളിൽ വ്യാപക പ്രചരണം ഇറങ്ങിയ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് .

  കഴിഞ്ഞ മൂന്ന് കൊല്ലമായി സിപിഎമ്മും ഡിവൈഎഫ്ഐ മായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പോസ്റ്റിൽ അർജുന വ്യക്തമാക്കുന്നു. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു. അതു കൊണ്ട് തനിക്ക് എതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ പാർട്ടി ബാധ്യസ്ഥമല്ല എന്നാണ് പോസ്റ്റ്.

  മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുമെന്നു അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു.

  അർജുന് സിപിഎമ്മുമായി യാതൊരു ബന്ധവും ഇല്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനു വേണ്ടി സൈബർ പ്രചാരണം നടത്താൻ ക്വട്ടേഷൻ സംഘങ്ങളെ ഏൽപ്പിച്ചിട്ടില്ല എന്നും ജില്ലാനേതൃത്വം നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  അതേസമയം അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ രേഖകളിലെ ഉടമ കണ്ണൂർ കൊയ്യോട് സ്വദേശി സി സജേഷാണെന്ന് പോലീസ് കണ്ടെത്തി.  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അത്യാവശ്യമായി പോകുന്നതിനാണ് കാർ വാങ്ങിച്ചത് എന്നാണ് ഉടമ പോലീസിനോട് പറയുന്നത്.

  You may also like:രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച; സംഘത്തലവന്റെ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ അന്വേഷണസംഘം എത്തുന്നതിന് മുന്‍പ് കടത്തി

  കരിപ്പൂരിൽ ചില പ്രശ്നങ്ങളിൽ കാർ പെട്ടതായി വാർത്തകളുടെ അറിഞ്ഞു എന്നും ഇതുവരെ വാഹനം തിരിച്ചു കിട്ടിയിട്ടില്ലെന്നും കാണിച്ചു സജേഷ് പോലീസിന് പരാതി നൽകി. അതേസമയം അർജുനെപ്പറ്റി  അന്വേഷിക്കാൻ ഔദ്യോഗികമായി നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിനെ നിലപാട്.

  അതേസമയം അർജുൻ നിരന്തരം കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കളളക്കടത്തിൽ ചതിച്ച സംഘത്തിലെ മറ്റൊരാളെ ഭീഷണി പ്പെടുത്തുന്നതാണ് ശബ്ദ സന്ദേശം. രാമനാട്ടുകര സംഭവത്തിന് ഏതാനും മാസങ്ങൾ മുമ്പ് നടത്തിയ സംഭാഷണമാണ് ഇതെന്നാണ് കരുതുന്നത്.

  ഇതിനിടയിൽ,ക്വട്ടേഷന്‍ - മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ സി പിഎം ജൂലൈ 5ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയില്‍ 3801 കേന്ദ്രങ്ങളില്‍ വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന്  എം വി ജയരാജൻ അറിയിച്ചു.
  Published by:Naseeba TC
  First published:
  )}