നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധമില്ല; കോൺഗ്രസ് ഗുണ്ടകളെ പോറ്റുന്ന പാർട്ടിയല്ലെന്ന് ചെന്നിത്തല

  ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധമില്ല; കോൺഗ്രസ് ഗുണ്ടകളെ പോറ്റുന്ന പാർട്ടിയല്ലെന്ന് ചെന്നിത്തല

  സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്ത് വിഷയം വഴി തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്.

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • Share this:
   തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവവുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനെതിരെ അപവാദം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസ് ഗുണ്ടകളെ പോറ്റുന്ന രാഷ്ട്രീയ പാർട്ടിയല്ല. സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്ത് വിഷയം വഴി തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമമാണിത്. നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

   കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഹക് മുഹമ്മദ് (24), മിഥിരാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ എടുത്തവരിൽ രണ്ട് പേർ മേയ് മാസത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24)നെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നും  പൊലീസ് പറഞ്ഞു.

   പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സി.പി.എം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധി തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.

   കഴിഞ്ഞദിവസം ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംഭവസമയത്ത് ഇരുവർക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന എസ്എഫ്ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. രാത്രി 11.30 ന് ഹഖ് മുഹമ്മദിനെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
   Published by:Aneesh Anirudhan
   First published:
   )}