Kerala Assembly Election 2021 | ഈ പരാജയം പ്രതീക്ഷിച്ചില്ല; ജനവിധി മാനിക്കുന്നു: രമേശ് ചെന്നിത്തല
Kerala Assembly Election 2021 | ഈ പരാജയം പ്രതീക്ഷിച്ചില്ല; ജനവിധി മാനിക്കുന്നു: രമേശ് ചെന്നിത്തല
സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് സർക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധർമ്മം. ആ പ്രതിപക്ഷ ധർമ്മം നന്നായി നിറവേറ്റാൻ യു ഡി എഫിനു സാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
'ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം ഉണ്ടാവുമെന്ന് ഞങ്ങൾ കരുതിയതല്ല. ഏതായാലും ജനങ്ങൾ നൽകിയിരിക്കുന്ന വിധിയെ ഞങ്ങൾ ആദരവോടെ അംഗീകരിക്കുന്നു. തീർച്ചയായും ഇതിന്റെ പരാജയകാരണങ്ങളെ കുറിച്ച് യു ഡി എഫ് ബോഡി വിലയിരുത്തും. എവിടെയാണ് പാളിച്ചകൾ ഉണ്ടായതെന്നത് ഞങ്ങൾ വിലയിരുത്തും. കൂട്ടായ ചർച്ചകളിലൂടെ യു ഡി എഫിന്റെ യോഗം ചേർന്ന് മറ്റ് നടപടികളുമായി മുന്നോട്ടു പോകും. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തു പറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട. വിജയിച്ചു വന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാ നിയമസഭാ സാമാജികരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഈ വസ്തുതകളെപ്പറ്റി വിശദമായി പഠിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് സർക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധർമ്മം. ആ പ്രതിപക്ഷ ധർമ്മം നന്നായി നിറവേറ്റാൻ യു ഡി എഫിനു സാധിച്ചിട്ടുണ്ട്.' - രമേശ് ചെന്നിത്തല പറഞ്ഞു.
'ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം ഉണ്ടാവുമെന്ന് ഞങ്ങൾ കരുതിയതല്ല. ഏതായാലും ജനങ്ങൾ നൽകിയിരിക്കുന്ന വിധിയെ ഞങ്ങൾ ആദരവോടെ അംഗീകരിക്കുന്നു. തീർച്ചയായും ഇതിന്റെ പരാജയകാരണങ്ങളെക്കുറിച്ച് യു ഡി എഫ് ബോഡി വിലയിരുത്തും. എവിടെയാണ് പാളിച്ചകൾ ഉണ്ടായതെന്നത് ഞങ്ങൾ വിലയിരുത്തും. കൂട്ടായ ചർച്ചകളിലൂടെ യു ഡി എഫിന്റെ യോഗം ചേർന്ന് മറ്റ് നടപടികളുമായി മുന്നോട്ടു പോകും. കേരളത്തിലെ നില നിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തു പറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതണ്ട. വിജയിച്ചു വന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാ നിയമസഭാ സാമാജികരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഈ വസ്തുതകളെപ്പറ്റി വിശദമായി പഠിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് സർക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധർമ്മം. ആ പ്രതിപക്ഷ ധർമ്മം നന്നായി നിറവേറ്റാൻ യു ഡി എഫിനു സാധിച്ചിട്ടുണ്ട്.' - രമേശ് ചെന്നിത്തല പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.