പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ചെന്നിത്തലയുടെ ഹര്‍ജി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Last Updated:
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ അവസാനിക്കും വരെ അതില്‍ തടസ്സം ഉണ്ടാകാന്‍ പാടില്ല. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അനുമതിയില്ലെന്നും കമ്മീഷൻ അറിയിച്ചു.
ക്രമക്കേട് കണ്ടെത്തിയാല്‍ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാം. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും കമ്മീഷന്‍ അറിയിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2019 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ചെന്നിത്തലയുടെ ഹര്‍ജി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍