പൂരമേളങ്ങളുടെ പകർപ്പവകാശം സോണി കൊണ്ടു പോയതിന് കൂടുതൽ തെളിവ്; ദേവസ്വങ്ങൾ കോടതിയിലേക്ക്
Last Updated:
ലോകമെമ്പാടുമുള്ള ആസ്വാദകര്‍ക്ക് പൂരം തനിമ ചോരാതെ ആസ്വദിക്കാന്‍ നവമാധ്യമങ്ങളിലൂടെ സാധ്യമാകും. എന്നാല്‍ ഇത്തവണ പല ഫേസ് ബുക്ക്, യൂടൂബ് ചാനലുകള്‍ക്കും കിട്ടിയത് എട്ടിന്റെ പണിയാണ്.
തൃശൂര്‍: തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന മേളങ്ങളുടെ പകര്‍പ്പാവകാശം റസൂല്‍പൂക്കുട്ടിയുടെ 'ദി സൗണ്ട് സ്റ്റോറി' എന്ന ചലചിത്രം വഴി സോണി മ്യൂസിക്കിനാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍. പൂരം സമൂഹ മാധ്യമങ്ങള്‍ വഴി സംപ്രേഷണം ചെയ്ത പല ഫേസ്ബുക്ക് പേജുകള്‍ക്കും യൂടൂബ് ചാനലുകള്‍ക്കും സോണിയുടെ പകര്‍പ്പാവകാശ ലംഘന നോട്ടീസ് ലഭിച്ചു.
അതേസമയം പൂരത്തിന്റെ ഭാഗമായി നടക്കുന്ന മേളങ്ങള്‍ കുത്തകയാക്കാനുള്ള സോണിയുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദേവസ്വങ്ങള്‍.
ലോകമെമ്പാടുമുള്ള ആസ്വാദകര്‍ക്ക് പൂരം തനിമ ചോരാതെ ആസ്വദിക്കാന്‍ നവമാധ്യമങ്ങളിലൂടെ സാധ്യമാകും. എന്നാല്‍ ഇത്തവണ പല ഫേസ് ബുക്ക്, യൂടൂബ് ചാനലുകള്‍ക്കും കിട്ടിയത് എട്ടിന്റെ പണിയാണ്. വാദ്യങ്ങളത്രയും സോണി മ്യൂസിക്കിന് അവകാശപ്പെട്ടതാണെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചു. ഇലഞ്ഞിത്തറ മേളവും, മഠത്തില്‍വരവ് പഞ്ചവാദ്യവും തത്സമയം നല്‍കിയ പല പേജുകളും പകര്‍പ്പാവകാശം ലംഘിച്ചതിന് നടപടി നേരിടുന്നു.
advertisement
പൂരം ആസ്പദമാക്കിയ റസൂല്‍പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി എന്ന ചലചിത്രത്തിന്റെ സംഗീത അവകാശം സോണി മ്യൂസിക്കിനാണ്. പഞ്ചവാദ്യവും പാണ്ടിമേളവും ഉള്‍പ്പെടെ ഈ സിനിമയിലുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് പൂരത്തിന്റെ മേളങ്ങളുടെ അവകാശം സോണി സ്വന്തമാക്കിയിരിക്കുന്നത്. തൃശൂര്‍ പൂരത്തിന് മാത്രമല്ല, എവിടെ ഇത്തരം മേളം അവതരിപ്പിച്ചാലും നവമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്താല്‍ പകര്‍പ്പാവകാശം ലംഘിച്ചതിന് നോട്ടീസ് ലഭിക്കും.
2017ലാണ് റസൂല്‍പൂക്കുട്ടി പൂരത്തിന്റെ വാദ്യങ്ങള്‍ പകര്‍ത്തുന്നത്. 2019ല്‍ ദി സൗണ്ട് സ്റ്റോറി എന്ന പേരില്‍ സിനിമായായി പുറത്തിറങ്ങി. വാദ്യങ്ങളുടെ പകര്‍പ്പാവകാശം ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് റസൂല്‍ പൂക്കുട്ടി നല്‍കുന്നവിശദീകരണം. എന്നാല്‍ കൂടുതല്‍ യൂടൂബ്, ഫേസ് ബുക്ക് പേജുകള്‍ക്ക് ഇതിനകം സോണിയുടെ നോട്ടീസ് ലഭിച്ചുകഴിഞ്ഞു. പകര്‍പ്പാവകാശം കുത്തകയാക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പാറമേക്കാവ് ദേവസ്വം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2019 8:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂരമേളങ്ങളുടെ പകർപ്പവകാശം സോണി കൊണ്ടു പോയതിന് കൂടുതൽ തെളിവ്; ദേവസ്വങ്ങൾ കോടതിയിലേക്ക്