പത്തനംതിട്ട: അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ അറസ്റ്റു ചെയ്യാൻ ഉത്തരവ്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച കാരണത്താൽ രാഹുലിന്റെ ജാമ്യം റദ്ദു ചെയ്ത ശേഷം റാന്നി കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടിരിക്കുന്നത്.
രാഹുൽ അന്വേഷണവുമായി സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസാണ് ജാമ്യം റദ്ദു ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. പമ്പ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നതടക്കം ജാമ്യ വ്യവസ്ഥകൾ പലതും പാലിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
അതേസമയം പൊലീസ് വ്യക്തി വിദ്വേഷം തീർക്കുകയാണെന്ന് പ്രതികരിച്ച രാഹുൽ, വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.