പൊലീസ് വൈരാഗ്യം തീർക്കുന്നു; ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഈശ്വർ
Last Updated:
പത്തനംതിട്ട: ജാമ്യവ്യവസ്ഥ പാലിക്കാത്തതിനാൽ ജാമ്യം റദ്ദു ചെയ്ത റാന്നി കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അയ്യപ്പ ധർമസേന പ്രസിഡന്‍റ് രാഹുൽ ഈശ്വർ. ന്യൂസ് 18 കേരളത്തിനോട് പ്രതികരിക്കവെയാണ് രാഹുൽ ഈശ്വർ ഇങ്ങനെ പറഞ്ഞത്. ഇത് പൊലീസിന്‍റെ വ്യക്തിവിദ്വേഷം തീർക്കുന്ന നടപടികളാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. പരിപാടി കഴിഞ്ഞ് എട്ടാം തിയതി വൈകുന്നേരമാണ് തിരിച്ചെത്തിയത്. ഇക്കാര്യം പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നെന്നും ഒമ്പതാം തിയതി രാവിലെ ഒപ്പിടാൻ എത്തിയെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഏഴു തവണയോളം കൃത്യമായി ഒപ്പിട്ട് ഒരു തവണ ഏതാനും മണിക്കൂറുകൾ താമസിച്ചെന്ന പേരിലാണ് പൊലീസുകാർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഇത് ദൗർഭാഗ്യകരമാണെന്നും വ്യക്തിവിദ്വേഷം തീർക്കുന്നതാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. ഇതിനെതിരെ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ ചില ആൾക്കാർ രാഷ്ട്രീയം കളിക്കുന്നതാണെന്നും വ്യക്തിവിരോധം തീർക്കുന്നതാണെന്നും രാഹുൽ ആരോപിച്ചു.
advertisement
പൊലീസുകാരെ കൃത്യമായി വിളിച്ചു പറഞ്ഞാണ് ഏഴാം തിയതി ഡൽഹിയിൽ പോയതെന്നും മടങ്ങിയെത്താൻ ഏതാനും മണിക്കൂറുകൾ വൈകിയെന്നത് മാത്രമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദു ചെയ്തിരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
റാന്നി മജിസ്ട്രേട് കോടതിയാണ് രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദു ചെയ്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 15, 2018 12:40 PM IST










