Pamba Dam | പമ്പ ഡാമില്‍ റെഡ് അലര്‍ട്ട്; തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പമ്പയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട: കക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്പാ(Pamba) തീരത്ത് ജാഗ്രതാ നിര്‍ദേശം. പമ്പ, റാന്നി, ആറന്‍മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. പമ്പയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാണെന്നും ആളുകള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പമ്പ അണക്കെട്ടില്‍ നിലവില്‍ റെഡ് അലര്‍ട്ടാണ്. ജലനിരപ്പ് 984.62 ല്‍ എത്തി.
Sabarimala | പമ്പ കരകവിഞ്ഞു: തുലാമാസപൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. കനത്തമഴയ്ക്കുള്ള സാധ്യതയും പമ്പ കരകവിഞ്ഞ് ഒഴുകുന്നതുമാണ് കാരണം. ദര്‍ശനത്തിനായി ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഉള്‍പ്പെടെ ഭക്തര്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഭക്തര്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
advertisement
അയ്യപ്പന്‍മാര്‍ക്ക് പ്രവേശനമില്ലെങ്കിലും പതിവ് പൂജകള്‍ക്ക് മുടക്കമുണ്ടാകില്ല. തുലാമാസപൂജകള്‍ക്കായി ശനിയാഴ്ച വൈകുന്നേരമാണ് ശബരിമല നട തുറക്കുക. വ്യാഴാഴ്ച നട അടയ്ക്കും. ആട്ട വിശേഷത്തിന് അടുത്തമാസം രണ്ടിന് രണ്ടു ദിവസത്തേക്കായി നട വീണ്ടും നട തുറക്കും.
മൂന്നാം തീയതി ഭക്തര്‍ക്ക ദര്‍ശനത്തിന് അനുമതി നല്‍കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
advertisement
20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ക്കി ഡാം തുറന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2021 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pamba Dam | പമ്പ ഡാമില്‍ റെഡ് അലര്‍ട്ട്; തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു


