തൃശൂർ പൂരം: ജാതി മത രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ല; ആംബുലൻസുകൾക്ക് നിയന്ത്രണം

Last Updated:

കഴിഞ്ഞ വർഷത്തെ പൂരവുമായി ബന്ധപ്പെട്ടുയർന്നുവന്ന വിവാദങ്ങളുടെയും തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം

News18
News18
ഇക്കൊല്ലത്തെ തൃശൂർ പൂരത്തിന് ജാതി മത രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ലെന്നും ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ. രാജൻ, ആർ ബിന്ദു വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ വർഷത്തെ പൂരവുമായി ബന്ധപ്പെട്ടുയർന്നുവന്ന വിവാദങ്ങളുടെയും തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. 61 ആംബുലൻസുകളാണ് പല സ്ഥലങ്ങളിലായി സജ്ജീകരിക്കുക.18 ലക്ഷത്തോളം പേർ ഇത്തവണ പൂരത്തിന് എത്തുമെന്നാണ് കണക്കാക്കുന്നത്.
4000 പൊലീസുകാരാണ് ഇക്കൊല്ലത്തെ പൂരത്തിന് സുരക്ഷയൊരുക്കുക. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പ്രധാന സ്ഥലത്ത് നിയോഗിക്കും. കെഎസ്ആർടിസി അധികമായി 50ൽ പരം സർവീസുകൾ പൂരത്തിന് നടത്തും. ആനകളെ ചൂടിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂരം നടക്കുന്ന ദിവസം നിറുത്തി വെക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.
advertisement
ഇത്തവണ വിഐപി ഗ്യാലറി ഉണ്ടാകില്ല. ടൂറിസ്റ്റുകൾക്ക് മാത്രമായിരിക്കും ​ഗ്യാലറി സംവിധാനം. രാത്രിപൂരങ്ങള്‍ക്ക് തടസമായി ബാരിക്കേഡുകൾ ഉണ്ടാകില്ലെന്നും രാത്രി പൂരത്തിന് ശേഷമെ ആളുകളെ ഒഴിപ്പിക്കൂ എന്നും അധികൃതർ അറിയിച്ചു. തൃശ്ശൂർ പൂരത്തിന് 72 മണിക്കൂർ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പൂരം: ജാതി മത രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ല; ആംബുലൻസുകൾക്ക് നിയന്ത്രണം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement