അരുവാപ്പുലം പഞ്ചായത്തിനെ നയിക്കാൻ 21കാരി;രേഷ്മ മറിയം റോയ് സംസ്ഥാനത്തെ പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്

Last Updated:

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ എന്നീ നേട്ടങ്ങളിലൂടെ നേരത്തെ വാർത്തകളിൽ ഇടംനേടിയ ആളാണ് രേഷ്മ മറിയം റോയ്

പത്തനംതിട്ട: കോന്നി അരുവാപ്പുലം സ്വദേശിനിയായ 21 വയസുകാരി രേഷ്മ മറിയം റോയ് ഇനി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി അലങ്കരിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ എന്നീ നേട്ടങ്ങളിലൂടെ നേരത്തെ വാർത്തകളിൽ ഇടംനേടിയ ആളാണ് രേഷ്മ മറിയം റോയ്. ഇതിനു പിന്നാലെയാണ് അരുവാപുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മയെ പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി.
അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി വിജയം നേടിയാണ് മെമ്പറായത്. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. ഇടതുമുന്നണിയില്‍ നിന്ന് വേറെയും വനിതകള്‍ വിജയിച്ചിരുന്നെങ്കിലും രേഷ്മയെ പഞ്ചായത്ത് സാരഥ്യം ഏല്‍പ്പിക്കുകയായിരുന്നു.
advertisement
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മത്സരിക്കാനുള്ള പ്രായ പൂർത്തിയാകാത്തതിനാൽ രേഷ്മയ്ക്ക് പത്രിക സമർപ്പിക്കാൻ അവസാന തീയതി വരെ കാത്തിരിക്കേണ്ടി വന്നത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായമായ 21 വയസ് രേഷ്മയ്ക്ക് തികയുന്നത് നവംബർ 18നാണ്. അതിനാലാണ് പത്രിക സമർപ്പണത്തിന് അവസാന തീയതിയായ നവംബർ 19 വരെ രേഷ്മ കാത്തിരുന്നത്.
സ്കൂൾ പഠനകാലം മുതൽ എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തി രേഷ്മ. ഇപ്പോൾ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. അതിനിടെയാണ് രേഷ്മയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരുവാപ്പുലം പഞ്ചായത്തിനെ നയിക്കാൻ 21കാരി;രേഷ്മ മറിയം റോയ് സംസ്ഥാനത്തെ പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement