Kerala Local Body Election 2020 Result | രേഷ്മ മറിയം റോയ് ഇനി 'കുട്ടി മെമ്പർ'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിക്ക് കോന്നിയിൽ വിജയം
Last Updated:
രേഷ്മ ഇപ്പോൾ എസ് എഫ് ഐ ജില്ല സെക്രട്ടറിയേറ്റ് അംഗമാണ്. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു രേഷ്മ.
പത്തനംതിട്ട: സംസ്ഥാനത്തെ 'കുട്ടി മെമ്പർ' ഇനി കോന്നിയിൽ നിന്നുള്ള രേഷ്മ മറിയം റോയി. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആയിരുന്നു 21 വയസുകാരിയായ രേഷ്മ മറിയം റോയ്. കോന്നി അരുവാപ്പലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ആയിരുന്നു രേഷ്മ മത്സരിച്ചത്.
സി പി എം സ്ഥാനാർത്ഥി ആയിട്ടായിരുന്നു രേഷ്മയുടെ ആദ്യപോരാട്ടം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസാണ്. നവംബർ 19ന് ആയിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടിയിരുന്നു അവസാന തിയതി. നവംബർ 18ന് ആയിരുന്നു രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്.
You may also like:Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്ഥിക്ക് ജയം [NEWS]
കുടുംബാംഗങ്ങൾ കോൺഗ്രസ് അനുഭാവമുള്ളവർ ആണെങ്കിലും ഇടത് അനുഭാവമുള്ള രേഷ്മ സി പി എം സ്ഥാനാർത്ഥി ആയിട്ടായിരുന്നു മത്സരിച്ചത്.
advertisement
തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യമായിട്ട് ആയിരുന്നെങ്കിലും വ്യത്യസ്തമായ രീതിയിൽ ആയിരുന്നു രേഷ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ഓരോയിടത്ത് ചെല്ലുമ്പോഴും ജനങ്ങൾ പറയുന്ന പ്രശ്നങ്ങൾ രേഷ്മ തന്റെ ഡയറിയിൽ കുറിച്ചിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകി ആയിരുന്നു രേഷ്മയുടെ പ്രചരണ പ്രവർത്തനം.
രേഷ്മ ഇപ്പോൾ എസ് എഫ് ഐ ജില്ല സെക്രട്ടറിയേറ്റ് അംഗമാണ്. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു രേഷ്മ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2020 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | രേഷ്മ മറിയം റോയ് ഇനി 'കുട്ടി മെമ്പർ'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിക്ക് കോന്നിയിൽ വിജയം


