പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
പാലക്കാട്: പട്ടാമ്പിയിൽ വന്ദേഭാരത് തീവണ്ടിയിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു. മുതുതല അഴകത്തു മന (കൈലാസ്) ദാമോദരൻ നമ്പൂതിരി (68)യെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം.
ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിൻ ആണ് ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
Also read-കൊല്ലത്ത് ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
അപകടത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.മുതുതല എ.യു.പി. സ്‌കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: സുജാത. മക്കൾ: രവിശങ്കർ, പരമേശ്വരൻ. മരുമക്കൾ: താര, ശിശിര.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
March 17, 2024 5:10 PM IST


