അളന്ന ഭൂമിയിൽ നിലം ഉണ്ടോ? മണ്ണിട്ട് നികത്തിയോ? മാത്യു കുഴൽനാടന് ഇന്ന് നിർണായകം
- Published by:Naseeba TC
- news18-malayalam
Last Updated:
സ്ഥലത്ത് നാല് മാസം മുൻപ് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല
മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഉള്‍പ്പെടുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. കണയന്നൂർ തഹസിൽദാർക്കാണ് താലൂക്ക് സർവേ വിഭാഗം റിപ്പോർട്ട് നൽകുക. സ്ഥലത്ത് നാല് മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല.
വീണ്ടും വിവാദം ഉയർന്നപ്പോഴാണ് റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു.
Also Read- ‘വീണ ഐജിഎസ്ടി അടച്ചതിന്റെ രേഖ കാട്ടിയാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?’; എ.കെ ബാലന്‍
കഴിഞ്ഞ ദിവസം മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് എകെ ബാലൻ രംഗത്തെത്തിയിരുന്നു. വീണാ വിജയന്‍ ഐജിഎസ്ടി കൊടുത്തതിന്‍റെ രേഖ പൊതുസമൂഹത്തിന് മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്നായിരുന്നു എകെ ബാലന്റെ വെല്ലുവിളി. വീണ മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
advertisement
Also Read- ‘മൂന്നു വട്ടം തുടർച്ചയായി സിപിഎം അധികാരത്തില്‍ വന്നാൽ അത് നാശത്തിലേക്ക് ‘; കവി സച്ചിദാനന്ദൻ
അതിനിടയിൽ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് കെ സുധാകരനും രംഗത്തെത്തി. ‘ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സിപിഎം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സിപിഎം ഏറ്റെടുക്കാത്തത്?’എന്ന് കെ സുധാകരൻ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 21, 2023 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അളന്ന ഭൂമിയിൽ നിലം ഉണ്ടോ? മണ്ണിട്ട് നികത്തിയോ? മാത്യു കുഴൽനാടന് ഇന്ന് നിർണായകം