സ്വപ്ന സുരേഷ് വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ വീണ്ടും സജീവമായിരിക്കുകയാണ് സ്വര്‍ണക്കടത്ത് കേസ്. ഇപ്പഴിതാ സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സമയം സിപിഎം നേതാവ് എംഎം മണി നടത്തിയ പ്രസ്താവന കുത്തിപ്പൊക്കിയിരിക്കുകയാണ് റോജി എം ജോണ്‍ എംഎല്‍എ.
'ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും ഞാന്‍ എന്റെ കൊച്ചുമക്കളെ വിലക്കിയിട്ടുണ്ട്. നിങ്ങളോ?' എന്നായിരുന്നു എംഎം മണിയുടെ പ്രസ്താവന. ഇതാണിപ്പോള്‍ പൊട്ടിച്ചിരിയോടെ റോജി എം ജോണ്‍ പങ്കുവെച്ചിരിക്കുന്നത്.
ശിവശങ്കറിന്റെ ആത്മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകള്‍ ഇന്നലെ ന്യൂസ് 18 കേരളത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് സ്വപ്ന ആദ്യമായി സമൂഹത്തോട് തുറന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിനെത്തുടര്‍ന്നു തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണില്‍ മാനേജരായി ജോലി നല്‍കിയതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍.
കടുത്ത ആരോപണങ്ങള്‍ നേരിടുമ്പോഴും കേന്ദ്ര ഏജന്‍സിയെ നിശ്ചയിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെടുന്നത്. കേസില്‍ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകള്‍ എല്ലാം സത്യം ആണ്. ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒളിവില്‍ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി.
ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ സഹായിച്ചില്ലെന്ന ശിവശങ്കറിന്റെ വാദവും സ്വപ്ന പൂര്‍ണമായി തളളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗില്‍ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.
മൂന്നുവര്‍ഷത്തിലേറെയായി ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് പരിചയം തുടങ്ങുന്നത്. തന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ഐ ടി വകുപ്പില്‍ നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും സ്വപ്ന പറയുന്നു. എന്നാല്‍ നിയമനത്തില്‍ പങ്കില്ലെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.