ഒരു കിലോ റബറിനേക്കാൾ വില റബർകുരുവിന് ! കിലോഗ്രാമിന് 250 രൂപ വരെ
- Published by:Anuraj GR
- news18-malayalam
Last Updated:
ആർക്കും വേണ്ടാതെ ഉപേക്ഷിക്കുന്ന റബർകുരുവിന് നേരത്തെ ഒരു കിലോയ്ക്ക് 15-20 രൂപ മാത്രമായിരുന്നു വില
കോട്ടയം: റബർകുരുവിന് വൻ ഡിമാൻഡ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തൈ ഉൽപാദിപ്പിക്കാനായി കയറ്റി അയയ്ക്കുന്ന റബർ കുരുവിന് കിലോഗ്രാമിന് 250 രൂപ വരെയാണ് വില. നിലമ്പൂർ, മാർത്താണ്ഡം എന്നിവിടങ്ങളിൽനിന്നാണ് അസമിലേക്ക് റബർകുരു കയറ്റി അയയ്ക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആർക്കും വേണ്ടാതെ ഉപേക്ഷിക്കുന്ന റബർകുരുവിന് നേരത്തെ ഒരു കിലോയ്ക്ക് 15-20 രൂപ മാത്രമായിരുന്നു വില.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമാകാൻ കാരണം കോട്ടയം ജില്ലകളിലെ നഴ്സറികളായിരുന്നു. 2020 മുതൽ ഇവിടെ നിന്ന് അസമിലേക്കും മറ്റും റബർതൈ കൊണ്ടുപോകുമായിരുന്നു. എന്നാൽ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന തൈകൾ മതിയെന്ന നിർദേശം വന്നതോടെയാണ് റബർകുരുവിന് ഡിമാൻഡ് കൂടിയത്.
നിലമ്പൂരിൽനിന്നാണ് നേരത്തെ റബർ കുരു ശേഖരിച്ചിരുന്നത്. എന്നാൽ പിന്നീട് ലഭ്യത കുറഞ്ഞു. ഇതോടെ കൊല്ലത്തെ അഞ്ചലിൽനിന്ന് റബർകുരു ശേഖരിച്ചു. ഇപ്പോൾ അഞ്ചലിലും നിലവാരമുള്ള കുരു ലഭിക്കുന്നില്ല.
ഇതോടെ നിലമ്പൂരിൽ റബർകുരു ശേഖരിക്കുന്നവരെ തേടി ഏജൻസികൾ എത്തി. കഴിഞ്ഞ 22 വർഷത്തിനിടെ നിലമ്പൂരിൽനിന്ന് ഏറ്റവും ഉയർന്ന റബർകുരു ശേഖരമാണ് ഇത്തവണ ലഭിച്ചത്.
advertisement
അടുത്ത വർഷത്തേക്കുള്ള റബർകുരു ശേഖരണം ജൂൺ മാസം മുതലാണ് ആരംഭിക്കുന്നത്. ഈ വർഷം അസമിൽ വിവിധ സ്ഥലങ്ങളിലായി 25 ലക്ഷം തൈകളാണ് ഉൽപാദിപ്പിച്ചത്. അടുത്ത വർഷം 2.7 കോടി തൈകളാണ് വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേണ്ടി വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
January 14, 2024 10:49 AM IST