LIVE- സ്ത്രീകൾ മല ചവിട്ടും; സുപ്രീം കോടതിയുടെ സുപ്രധാന വിധി
Last Updated:
ന്യൂഡൽഹി: പ്രായഭേദമന്യേ സ്ത്രീകൾക്ക് മല ചവിട്ടാം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചു. ഇതോടെ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല പ്രവേശനത്തിനുള്ള വിലക്ക് നീങ്ങി. ശാരീരികവും ജൈവികവുമായ കാരണങ്ങൾ വിശ്വാസികളുടെ തരംതിരിവിന് ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളെ അബലകളായി കാണരുതെന്ന് വിധി പ്രസ്താവത്തിന് തുടക്കം കുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അഞ്ച് ജഡ്ജിമാരിൽ നാലുപേർക്ക് ഒരേ അഭിപ്രായം. ഇന്ദു മൽഹോത്രയുടേത് വ്യത്യസ്ത വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ പ്രത്യേകം വിധി പ്രസ്താവിക്കുകയാണ്. ആർത്തവത്തിന്റെ പേരിൽ പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. രാവിലെ പത്തരയോടെയാണ് വിധി പ്രസ്താവം തുടങ്ങിയത്.
തത്സമയ വിവരങ്ങൾ ചുവടെ...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2018 10:21 AM IST