ശബരിമല വിധി: ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
Last Updated:
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്ന് ദേവസ്വം ബോര്‍ഡ് ഇന്ന് തീരുമാനിക്കും. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും.
വിധിയുടെ തുടര്‍ നടപടി സംബന്ധിച്ച് ബോര്‍ഡ് നിയമോപദേശവും തേടിയിട്ടുണ്ട്. അതേസമയം വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുമ്പോഴും വിധി നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ധിക്കരിച്ച് ബോര്‍ഡിന് മുന്നോട്ടു പോകാനാകില്ലെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സുപ്രീം കോടതി വിധിക്കെതിരെ മുഖംതരിച്ചു നില്‍ക്കാനാകില്ല. വിധിക്കെതിരെ പരസ്യ പ്രതികരണവുമായി ബോഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രംഗത്തെത്തിയെങ്കിലും അതിനു വിരുദ്ധമായ നിലപാടാണ് സി.പി.എമ്മിനും സര്‍ക്കാരിനുമുള്ളത്.
advertisement
അതേസമയം സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസും വിധിക്കെതിരെ രംഗത്തെത്തിയത് സര്‍ക്കാരിനെയും സിപി.എമ്മിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എങ്കിലും കോടതി വിധിക്കെതിരെ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയാറാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള സാധ്യതയും കുറവാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2018 11:34 AM IST