ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിവസമാക്കി; ജനുവരി 16 മുതൽ പ്രാബല്യത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
കൊവിഡ് കേരളത്തില്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയത്.
തിരുവനന്തപുരം: കൊവിഡ് കാലത്തെ ലോക്ക്ഡൌണിനെ തുടർന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച നല്‍കി വന്നിരുന്ന അവധി നിര്‍ത്തലാക്കാന്‍ തീരുമാനം. ഓഫീസുകളിലെ പ്രവര്‍ത്തന ദിനങ്ങള്‍ പഴയ നിലയിലാക്കാനാണ് തീരുമാനം.
ജനുവരി 16 മുതൽ ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിവസമാക്കിക്കൊണ്ടാണ് ഉത്തരവ് ഇറക്കി. കൊവിഡ് കേരളത്തില്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയത്.
ആദ്യം 50 ശതമാനം ജീവനക്കാര്‍ ഹാജരാകാനായിരുന്നു തീരുമാനം. പിന്നീട് കൊവിഡ് വ്യാപനം കൂടിയതോടെ ഇതില്‍ മാറ്റം വരുത്തി പ്രവര്‍ത്തി ദിവസം അഞ്ചാക്കി ചുരുക്കി. ഇതോടെയാണ് ശനിയാഴ്ച അവധിയായത്. ഈ തീരുമാനം ആണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി 16 മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2021 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിവസമാക്കി; ജനുവരി 16 മുതൽ പ്രാബല്യത്തിൽ