ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കിയ വിധിക്ക് എതിരെ നൽകുന്ന റിവ്യൂ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത് വൈകിയേക്കും. പൂജ അവധിക്ക് ശേഷമേ ഹർജികൾ പരിഗണിക്കാൻ ഇടയുള്ളൂ. 12-ാം തീയതി കോടതി പൂജ അവധിക്ക് ആയി അടയ്ക്കും. 22 ന് മാത്രമേ കോടതി വീണ്ടും തുറക്കുകയുള്ളു.
നേരത്തെ കേസ് പരിഗണിച്ച ഭരണഘടന ബെഞ്ചിലെ ചില ജഡ്ജിമാർ ഈ കാലയളവിൽ ഡൽഹിയിൽ ഉണ്ടായിരിക്കില്ലെന്ന് സൂചന. വിധി പുറപ്പടിവിച്ച് ഒരു മാസം വരെ റിവ്യൂ പെറ്റീഷൻ നല്കാൻ അവസരം ഉണ്ട്. ആ കാലയളവിന് ശേഷമേ സാധാരണ റിവ്യൂ പെറ്റീഷൻ ജഡ്ജിമാരുടെ പരിഗണനയ്ക്ക് ആയി ലിസ്റ്റ് ചെയ്യുകയുള്ളൂ.
അടിയന്തിര സാഹചര്യം ആരെങ്കിലും ബോധ്യപ്പെടുത്തിയാൽ ചീഫ് ജസ്റ്റിസിന് നേരത്തെ വേണമെങ്കിലും ലിസ്റ്റ് ചെയ്യാൻ അധികാരം ഉണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.