• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ജനകീയ പ്രതിരോധയാത്രയിലേക്ക് പ്രവർത്തകരുമായിപ്പോയ ജീപ്പിടിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക്

CPM ജനകീയ പ്രതിരോധയാത്രയിലേക്ക് പ്രവർത്തകരുമായിപ്പോയ ജീപ്പിടിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക്

തെറ്റായ ദിശയിൽ എത്തിയ ജീപ്പ് വിദ്യാർഥികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ജീപ്പ് നാട്ടുകാർ തഞ്ഞിട്ടു.

  • Share this:

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയിലേക്ക് പങ്കെടുക്കാൻ പ്രവർത്തകരുമായിപ്പോയ ജീപ്പിടിച്ച് സ്കൂൾ‌ വിദ്യാര്‍ഥികൾക്ക് പരിക്ക്. സൈക്കിളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെ നെടുമങ്ങാട് വേങ്കവിള ജങ്ഷന് സമീപമാണ് അപകടമുണ്ടായത്.

    വേങ്കവിള രാമപുരം ഗവ. യു.പി.എസിലെ ഏഴാംക്ലാസ് വിദ്യാർഥികളായ അഭിജിത്ത് (12), കാർത്തിക് (12) എന്നിവർക്കാണ് പരിക്കേറ്റത്. സി.പി.എം. കണിയാപുരം ഏരിയാ ഭാരവാഹികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിനിടയാക്കിയത്. നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ജീപ്പ് നാട്ടുകാർ തഞ്ഞിട്ടു.

    Also Read-ആറുവരിപ്പാത വരുന്നു; ജഗതി ശ്രീകുമാറിന് അപകടത്തില്‍ പരിക്കേല്‍ക്കാനിടയായ മലപ്പുറത്തെ പാണമ്പ്ര വളവും ഡിവൈഡറും ഇനിയില്ല

    പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം നടന്നത്. തെറ്റായ ദിശയിൽ എത്തിയ ജീപ്പ് ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ റോഡിലേക്ക് തെറിച്ചുവീണു. അഭിജിത്തിന് തലയ്ക്ക് പൊട്ടലുണ്ട്. കാർത്തിക്കിന് തലയ്ക്കും കാലിനും പൊട്ടലുണ്ട്.

    Also read-വടകരയിൽ ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടെ തൊഴിലാളി യന്ത്രത്തിൽ കുടുങ്ങി

    നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുത്തു. പരിക്കേറ്റ വിദ്യാർഥികളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെനിന്ന്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Published by:Jayesh Krishnan
    First published: