മലപ്പുറം: ദേശീയപാതയിലെ പാണമ്പ്ര വളവിൽ നടൻ ജഗതി ശ്രീകുമാറിന് അപകടത്തിൽ പരിക്കേൽക്കാനിടയായ ഡിവ്രൈഡർ പാണമ്പ്ര വളവും ഇനിയില്ല. ദേശീയപാത 66 ആറുവരിയാകുന്നതോടെയാണ് പാണമ്പ്രയിലെ വളവ് ഇല്ലാതാകുന്നത്. ഇവിടെ അടിപ്പാത നിർമ്മിച്ച ശേഷം പ്രധാന പാത അതിനു മുകളിൽകൂടിയായിരിക്കും പോകുക. ഇതോടെ നിരവധി വാഹനാപകടങ്ങൾക്ക് കാരണമാകുന്ന പാണമ്പ്ര വളവ് ഒഴിവാകുന്നതോടെ അപകടങ്ങൾ കുറയുമെന്ന വിശ്വാസത്തിലാണ് നാട്ടുക്കാർ.
2012 മാർച്ച് 10ന് പുലർച്ചെയാണ് പാണമ്പ്രയിൽ വെച്ചുണ്ടായ അപകടത്തിൽ നടൻ ജഗതി ശ്രീകുമാറിന് പരിക്കേറ്റത്. റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡറില്‍ ജഗതി ശ്രീകുമാര്‍ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടൻ പിന്നീട് ജീവിതത്തിലേക്ക് മെല്ലെ തിരിച്ചുവന്നു. പിന്നീടും ഇതേ സ്ഥലത്തുവെച്ച് അപകടങ്ങളുണ്ടായി. അര നൂറ്റാണ്ടിനിടെ ഈ വളവിലുണ്ടായ അപകടത്തിൽ 52 പേർക്കാണ് ജീവൻ നഷ്ടമായത്. 1990ൽ ഈ വളവിലുണ്ടായ വാഹനാപകടത്തിൽ 24 പേരാണ് മരണപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.