കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പ്രഭാത സവാരിക്കിടെ അധ്യാപകന് കാറിടിച്ച് മരിച്ചു. പതിമംഗലം അവ്വാത്തോട്ടത്തില്‍ രാജു(47) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. റോഡിനരികില്‍ നില്‍ക്കുകയായിരുന്ന രാജുവിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സാരമായി പരുക്കേറ്റ രാജുവിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫറോക്ക് നല്ലൂര് സ്കൂളിലെ അധ്യാപകനാണ് രാജു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.