മുൻമന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന കേസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും
- Published by:Rajesh V
- news18-malayalam
Last Updated:
സോളാര്‍ പദ്ധതിയുമായി സമീപിച്ചപ്പോള്‍ മന്ത്രിയായിരുന്ന എ പി അനില്‍ കുമാര്‍ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടല്‍, ഡല്‍ഹി കേരള കേരള ഹൗസ്, മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളില്‍ വെച്ച് പ്രക്യതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും ആരോപിച്ചിരുന്നു.
കൊച്ചി: മുന്‍ മന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ അനിൽകുമാർ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
Also Read- 'ഡ്രിബ്ലിങ്ങിലും ഫിനിഷിങ്ങിലും അദ്ദേഹത്തിന്റെ പാടവത്തിന് സമാനതകളില്ല': മന്ത്രി ഇ.പി ജയരാജൻ
എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന പരാതിയില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. നവംബര്‍ ഒന്നിന് കൊല്ലത്ത് വെച്ച് പരാതിക്കാരിയുടെ മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രഹസ്യമൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ന് ഹാജരാകാനാണ് കോടതി പരാതിക്കാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
സോളാര്‍ പദ്ധതിയുമായി സമീപിച്ചപ്പോള്‍ മന്ത്രിയായിരുന്ന എ പി അനില്‍ കുമാര്‍ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടല്‍, ഡല്‍ഹി കേരള കേരള ഹൗസ്, മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളില്‍ വെച്ച് പ്രക്യതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും ആരോപിച്ചിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പരാതിക്കാരിയുമായി കൊച്ചിയിലെ ഹോട്ടലിലടക്കം തെളിവ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
പരാതിക്കാരി രഹസ്യമൊഴിയില്‍ വ്യക്തമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍. പീഡനം നടന്നെന്ന് തെളിവ് ലഭിച്ചാല്‍ അനില്‍ കുമാറിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാകും. അതേസമയം തദ്ദേശ തെരെഞ്ഞെടുപ്പിന്റെ സമയത്ത് കേസ് വീണ്ടും ഉയര്‍ത്തിയ്‌ക്കൊണ്ടുവരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
എ പി അനില്‍ കുമാറിനെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് , ഹൈബി ഈഡന്‍, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ക്കെതിരെയും സോളാര്‍ കേസിലെ പ്രതികൂടിയായ പരാതിക്കാരി ലൈംഗീക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളിലും പ്രത്യേകം കേസെടുത്താണ് അന്വേഷണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2020 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻമന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന കേസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും