കൊൽക്കത്ത: ഗുണ്ടാരാജ് തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ
ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്നും ബിജെപി നേതാവ്. മമത ബാനർജിയെ തോൽപ്പിച്ച് ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തോടെ അതിശക്തമായ പ്രവർത്തനങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നതിനിടെയാണ് ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
Also Read-
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പിന്നാലെ ഭിക്ഷാടകനായി യുവ ഡോക്ടർ
'പശ്ചിമബംഗാളിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന് നോക്കുക. ബംഗാളിലെ ഗുണ്ടാ രാജ് തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. അങ്ങനെയുള്ള പൊലീസുകാരെ ബിജെപി അധികാരത്തിൽ വരുമ്പോൾ അവരെക്കൊണ്ട് ബൂട്ട് നക്കിക്കും'- ദുർഗാപൂരിലെ റാലിക്കിടെ രാജു ബാനർജി പറഞ്ഞു.
Diego Maradona| 'എന്റെ ഹീറോ ഇനിയില്ല:ഗാംഗുലി; ഫുട്ബോളിനും കായികലോകത്തിനും തീരാനഷ്ടം: സച്ചിൻ
പശ്ചിമബംഗാളിൽ ക്രമസമാധാനനില തകരാറിലായെന്ന ആരോപണത്തിനാണ് റാലികളിലും പാർട്ടി പരിപാടികളിലും ബിജെപി നേതാക്കൾ മുൻഗണന നൽകുന്നത്. സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ അപകടത്തിലാണെന്ന് നേരത്തെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ ആരോപണമുന്നയിച്ചിരുന്നു. ''പശ്ചിമബംഗാളിൽ വനിതാ മുഖ്യമന്ത്രിയാണുള്ളതെങ്കിലും സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളുടെ സുരക്ഷ ഏറ്റവും അപകടത്തിലാണ് ഇവിടെ. ക്രമസമാധാന നില ആകെ തകരാറിലായിരിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.
Also Read-
നഗരത്തിൽ പുലിയിറങ്ങി; വൈറലായി സി.സി ടി.വി ദൃശ്യങ്ങൾ
അതേസമയം, മറ്റു പാർട്ടിയിൽ നിന്നുള്ള നേതാക്കളേയും അണികളേയും ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഇതിന്റെ ഭാഗമായി 480ലേറെ സിപിഎം പ്രവർത്തകർ ബിജെപിയിൽ അംഗമായെന്നാണ് റിപ്പോർട്ടുകൾ. ബിജെപി ബംഗാൾ അധ്യക്ഷൻ ചിത്രങ്ങൾ സഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തു.
Also Read-
പൊതുപണിമുടക്ക് ഹർത്താലായി; നിശ്ചലമായി കേരളം
മറ്റു പാർട്ടികളിൽനിന്നും 500 പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്നാണ് ദിലീപ് ഘോഷ് ട്വീറ്റിൽ വ്യക്തമാക്കുന്നത്. സിപിഎം, സിപിഐ, ആർഎസ്പി, പിഡിഎസ്, ഐഎൻടിയുസി എന്നീ സംഘടനയിൽ നിന്നുള്ള പ്രവർത്തകരാണ് ഒരുമിച്ച് ബിജെപിയിലേക്ക് എത്തിയതെന്ന് ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഇതിൽ 480പേരും സിപിഎമ്മിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.