അടച്ചിട്ട യൂണിയന്‍ ഓഫീസിന്റെ പൂട്ട് പൊളിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍; മഹാരാജാസ് കോളേജില്‍ സംഘര്‍ഷം
Last Updated:
യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എസ്.യു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടിയത്.
കൊച്ചി: മഹാരാജാസില്‍ കോളജ് അധികൃതര്‍ അടപ്പിച്ച യൂണിയന്‍ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ട് പൊളിച്ച് തുറന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഫ്രറ്റേണിറ്റി യൂണിയന്‍ അംഗങ്ങളുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എസ്.യു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടിയത്.
എന്നാല്‍ ബുധനാഴ്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസിന്റെ പൂട്ടു പൊളിച്ചു മാറ്റി. ഇത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം.
Also Read നസീം പിടിച്ചുവെച്ചു.. ശിവരഞ്ജിത്ത് കുത്തി; സംഘത്തിൽ 20ലേറെ എസ്എഫ്ഐക്കാരെന്നും അഖിലിന്റെ മൊഴി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 24, 2019 4:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടച്ചിട്ട യൂണിയന്‍ ഓഫീസിന്റെ പൂട്ട് പൊളിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍; മഹാരാജാസ് കോളേജില്‍ സംഘര്‍ഷം