All England Championships | സെമിയിൽ കാലിടറി സിന്ധു; തോൽവി തായ്‌ലന്‍ഡ് താരത്തോട് നേരിട്ടുള്ള സെറ്റുകളിൽ

Last Updated:

സ്വിസ് ഓപ്പൺ ഫൈനലിലെ തോൽവിയുടെ കുറവ് നികത്താനുറച്ച് ഈ ടൂർണമെൻ്റിൽ ജയം തേടി ഇറങ്ങിയ സിന്ധുവിന് സെമിയിലെ തോൽവി നിരാശ സമ്മാനിക്കുന്നതായി

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ഫൈനലിലെത്തുവാനുള്ള സിന്ധുവിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ട് പാർപാവീ ചോചുവോംഗ്. ഇന്നലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ സിന്ധുവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് തായ്‌ലൻ്റ് താരം വിജയം സ്വന്തമാക്കിയത്. സ്കോർ: 17-21, 9-21. ക്വാർട്ടറിൽ നടന്ന മത്സരത്തിൽ ജപ്പാന്‍ താരം അകാനെ യമാഗൂച്ചിയെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ പരാജയപ്പെടുത്തിയെത്തിയ സിന്ധുവിന് എന്നാല്‍ സെമിയില്‍ അതേ പ്രകടനം പുറത്തെടുക്കാനായില്ല. ക്വാർട്ടറിലെ കളി ഒരു മണിക്കൂറിലധികം നീണ്ടെങ്കിൽ സെമിയിലെ മത്സരത്തിൽ സിന്ധു 45 മിനുട്ടിനുള്ളിൽ തോൽവി സമ്മതിച്ചു. ജപ്പാൻ്റെ നൊസോമി ഒകുഹാരയാണ് ഫൈനലിൽ ചോചുവോംഗിൻ്റെ എതിരാളി.
സെമിയിലെ മറ്റൊരു മത്സരത്തിൽ തായ്ലൻ്റിൻ്റെ രാച്ചനോക് ഇൻ്റാണോണിൻ്റെ വെല്ലുവിളിയെ മറികടന്ന് ജപ്പാൻ താരം നോസോമി ഒകുഹാര ഫൈനലിൽ എത്തിയത്. കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിയാണ് ഒകുഹാര വിജയം സ്വന്തമാക്കിയത്. സ്കോർ : 16- 21, 21-16, 21-19.
സ്വിസ് ഓപ്പൺ ഫൈനലിലെ തോൽവിയുടെ കുറവ് നികത്താനുറച്ച് ഈ ടൂർണമെൻ്റിൽ ജയം തേടി ഇറങ്ങിയ സിന്ധുവിന് സെമിയിലെ തോൽവി നിരാശ സമ്മാനിക്കുന്നതായി. ഒളിംപിക്സ് യോഗ്യത നേടാൻ ഈ ടൂർണമെൻ്റിലെ വിജയം കണക്കാക്കില്ല എന്നത് കൊണ്ടും പരുക്ക് കൊണ്ടും പല മുൻനിര താരങ്ങൾ പിൻമാറിയ ടൂർണമെൻ്റ് ആയിട്ട് കൂടി താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. പലപ്പോഴും തീ പാറുന്ന പോരാട്ടങ്ങൾക്കാണ് ടൂർണമെൻ്റ് വേദിയായത്.
advertisement
ഇന്ത്യയുടെ ആകെ പ്രതീക്ഷയായിരുന്ന സിന്ധുവും പുറത്തായതോടെ ടൂർണമെൻ്റിൽ ഇന്ത്യയുടെ വെല്ലുവിളിയും അവസാനിച്ചു. ബാക്കി ഇന്ത്യൻ താരങ്ങളെല്ലാം നേരത്തെ പുറത്തായിരുന്നു. സിന്ധുവിന് സെമിയിൽ കാലിടറിയതോടെ ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ 2001ന് ശേഷം ഒരു കിരീടം എന്ന ഇന്ത്യയുടെ മോഹവും ഒരു വിദൂര സ്വപ്നം എന്ന നിലയിൽ ബാക്കിയായി. ഇത് വരെ ഇംഗ്ലണ്ട് ഓപ്പൺ സ്വന്തമാക്കിയത് രണ്ടേ രണ്ട് ഇന്ത്യക്കാരാണ് - പ്രകാശ് പദുക്കോൺ (1980), പി ഗോപിച്ചന്ദ് (2001). ഗോപിചന്ദിന് ശേഷം ഈ ടൂർണമെൻ്റിലെ കിരീടം ഇനി എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുക എന്ന് ഉറ്റുനോക്കുകയാണ് ആരാധകരും. കാത്തിരിക്കാം പ്രതീക്ഷയോടെ.
advertisement
Summary: Sindhu fails to deliver in the Semis of All England Open, Lost to Pornpawee Chochuvong.
മലയാളം വാർത്തകൾ/ വാർത്ത/Sports/
All England Championships | സെമിയിൽ കാലിടറി സിന്ധു; തോൽവി തായ്‌ലന്‍ഡ് താരത്തോട് നേരിട്ടുള്ള സെറ്റുകളിൽ
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement