നികുതി വര്‍ധനവ്: പ്രതിസന്ധിയിലായി ചെരുപ്പു നിര്‍മ്മാണ യൂണിറ്റുകള്‍

Last Updated:
കോഴിക്കോട്: കേരളത്തിലെ പാദരക്ഷ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാണ് കോഴിക്കോട്. ചെറുതും വലുതുമായി നിരവധി നിർമ്മാണ യൂണിറ്റുകളാണ് ഇവിടെയുള്ളത്.  ആയിരക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗമായ പാദരക്ഷാ നിർമ്മാണ മേഖല നികുതി വർധനവിനെ തുടർന്ന്പ്രതിസന്ധിയിലാണ്. നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്നും 18ശതമാനത്തിലേക്ക് ഉയര്‍ത്തിയതാണ്  പ്രതിസന്ധിക്ക് കാരണമായത്.
ഈ മേഘലയിലെ കൂടുതൽ തൊഴിലാളികളും ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതോടെ ഇവരും മറ്റു മേഖലകളിലേക്ക് ചേക്കേറി തുടങ്ങി. കോഴിക്കോട് ഫറോക്ക്, നല്ലളം മേഖലയിലാണ് ചെരുപ്പ് അപ്പര്‍നിര്‍മ്മാണ യൂണിറ്റുകളേറെയുമുള്ളത്. ഈ പ്രദേശങ്ങളിലെ 500ഓളം യൂണിറ്റുകളാണ് അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ളത്..ഇതിനോടകം 200റോളം യൂണിറ്റുകള്‍ പൂട്ടിയതായും സംരംഭകർ പറയുന്നു.
നികുതി വർദ്ധിച്ചതിനെ തുടർന്ന് നിർമ്മാണ ചിലവ് അധികമായിരുന്നു. എന്നാൽ ഇതിനനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വന്നതോടെ തൊഴില്‍ നഷ്ടവുമുണ്ടായിട്ടുണ്ട്.
advertisement
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാന്‍ വൈകുന്നതോടെ ബാധ്യതകള്‍ കുറക്കാന്‍ കമ്പനികള്‍ സ്വന്തം നിലക്ക് പാദരക്ഷകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതും ചെറുകിട സംരഭകരെ പിന്നോട്ടടിപ്പിക്കുന്നു. കുടുംബശ്രീകള്‍ മുഖേന നിരവധി സ്ത്രീകള്‍ക്ക് പരിശീലനവും നൽകി വരുന്നുണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഇവർക്കും തൊഴിൽ നൽകാനാവാത്ത സ്ഥിതിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നികുതി വര്‍ധനവ്: പ്രതിസന്ധിയിലായി ചെരുപ്പു നിര്‍മ്മാണ യൂണിറ്റുകള്‍
Next Article
advertisement
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
  • വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തി.

  • വൈഷ്ണയുടെ വാദം കേട്ട ശേഷം, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നടപടി തിരുത്തി.

  • വൈഷ്ണയുടെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നടപടി ഹൈക്കോടതി നിർദേശ പ്രകാരം തിരുത്തി.

View All
advertisement