സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി; മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

Last Updated:

2021 ജൂലൈ 10ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു

പിണറായി വിജയൻ (ഫയൽ ചിത്രം)
പിണറായി വിജയൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിയുടെ മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കുന്നതിനായി വിനത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭ്യമാകേണ്ട സഹായം, ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കുന്നതിന് വേണ്ടി സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിയുടെ മാര്‍ഗരേഖ സമര്‍പ്പിക്കുന്നതിനായാണ് മൂന്നംഗ സമിതിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
2021 ജൂലൈ 10ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വിനത ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഗാര്‍ഹിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കും. വീട്ടു ജോലിഭാരം കുറയ്ക്കുകയാണ് സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ ലഭ്യമാകുന്നതുള്‍പ്പെടെ പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
അതേസമയം ഫയലുകള്‍ തീര്‍പ്പാക്കുന്നതിലും തീരുമാനം എടുക്കുന്നതിലും കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം രൂപീകരിച്ച് ആലോചന നടത്തണമെന്ന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഴിമതി കാണിച്ചാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
''ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയില്‍ ഫയല്‍ എത്ര സമയം വെക്കാമെന്നതില്‍ പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നത് പരിശോധിക്കണം'അദ്ദേഹം പറഞ്ഞു.
advertisement
ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ കൈകൊള്ളുമ്പോള്‍ അനാവശ്യമായ ഭയപ്പാടും ആശങ്കയും ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ രണ്ടുതവണ നടപ്പാക്കിയതാണ്. സങ്കടഹര്‍ജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്നമാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാര്‍ വിശകലനം ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതീവ ദാരിദ്ര്യ നിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ഓഫീസില്‍ വരാതെ ചെയ്യുന്നത്, വീട്ടുപടിക്കല്‍ സേവനം നല്‍കല്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി; മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു
Next Article
advertisement
ഓസ്ട്രേലിയ ബോണ്ടി ബീച്ചിലെ അക്രമികളെ ആയുധമില്ലാതെ നേരിട്ട ഹീറോ; സിറിയൻ പഴക്കച്ചവടക്കാരൻ
ഓസ്ട്രേലിയ ബോണ്ടി ബീച്ചിലെ അക്രമികളെ ആയുധമില്ലാതെ നേരിട്ട ഹീറോ; സിറിയൻ പഴക്കച്ചവടക്കാരൻ
  • സിറിയൻ പഴക്കച്ചവടക്കാരൻ അഹമ്മദ് അല്‍ അഹമ്മദ് ബോണ്ടി ബീച്ചിലെ വെടിവയ്പ്പിൽ ധീരത കാണിച്ചു

  • അഹമ്മദ് തോക്കുധാരിയെ ആയുധമില്ലാതെ നേരിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു

  • 16 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അഹമ്മദ് നിരവധി ജീവനുകൾ രക്ഷപ്പെടുത്തി, ട്രംപും പ്രശംസിച്ചു

View All
advertisement