'മരുമകനെ സംശയമില്ല; മകള്‍ രക്ഷപ്പെട്ടത് ഭാര്യ കണ്ടതുകൊണ്ട് മാത്രം'; സ്നേഹയുടെ പിതാവ്
- Published by:Sarika KP
- news18-malayalam
Last Updated:
തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് അനുഷ അരുണിനോട് പറയുകയും അതിന്റെ അടിസ്ഥാനത്തിൽ അനുഷയോട് ആശുപത്രിയിൽ വന്നുകാണാനും പറയുകയുമായിരുന്നു.
പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിൽ എത്തി കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ്. ഭാര്യ കൃത്യസമയത്ത് കാണുകയും ഇടപ്പെടുകയും ചെയതതോടാണ് മകൾ രക്ഷപ്പെട്ടതെന്ന് സുരേഷ് പറഞ്ഞു.
മരുമകൻ അരുണിന്റെ സഹപാഠിയാണ് അനുഷ. വൈകുന്നേരം മൂന്ന് മണിക്ക് അനുഷ അരുണിനോട് വിളിച്ച് തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് ആവശ്യപ്പെടുകയും വന്ന് കാണാൻ അനുഷയോട് പറയുകയുമായിരുന്നു. എന്നാൽ അരുൺ ഇല്ലാത്ത് നേരത്ത് ആശുപത്രിയിൽ എത്തുകയായിരുന്നു. മുൻപ് അനുഷയെ കണ്ടിട്ടുണ്ടെങ്കിലും മാസ്ക് വച്ചിരുന്നതിനാൽ മനസിലായില്ലെന്നും പിതാവ് പറഞ്ഞു.
നഴ്സിന്റെ ഓവർകോട്ട് ധരിച്ചാണ് യുവതി മുറിയിലെത്തിയത്. റുമിലെത്തിയതിന് പിന്നാലെ കുത്തിവയ്ക്കാൻ ഉണ്ടെന്ന് പറയുകയായിരുന്നു. എന്നാൽ ഡിസ്ചാർജ് ചെയ്തലോ പിന്നെ എന്തിനാണ് കുത്തിവയ്പ്പെടുക്കുന്നതെന്നും സ്നേഹ ചോദിച്ചെന്നും സുരേഷ് പറഞ്ഞു. ആശുപത്രി വിടുന്നതിനു മുൻപ് ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്നേഹയുടെ കയ്യിൽ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.
advertisement
Also read-യുവതിയെ കുത്തിവച്ച് കൊല്ലാൻ അനുഷ ശ്രമിച്ചത് അരുണിനൊപ്പം ജീവിക്കാൻ; വാട്സാപ് സന്ദേശം പൊലീസ് കണ്ടെത്തി
അതേസമയം, യുവതിയായ സ്നേഹയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുറ്റകൃത്യം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസിനോട് പറഞ്ഞു. അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചു. സ്നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാൻ ശ്രമിച്ചെന്നാണു വിവരം. കേസിൽ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
August 05, 2023 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മരുമകനെ സംശയമില്ല; മകള്‍ രക്ഷപ്പെട്ടത് ഭാര്യ കണ്ടതുകൊണ്ട് മാത്രം'; സ്നേഹയുടെ പിതാവ്