HOME » NEWS » Kerala »

അച്ഛനെ കാണാൻ കുഞ്ഞു മൽഹാർ എത്തി; സമരപ്പന്തലിൽ ചിരി വിടർന്നു

ഏതായാലും സമരപ്പന്തലിൽ അച്ഛന് പിന്തുണയുമായി എത്തിയ കുഞ്ഞു മൽഹാറിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകരണമാണ് ലഭിച്ചത്.

News18 Malayalam | news18
Updated: February 18, 2021, 8:00 PM IST
അച്ഛനെ കാണാൻ കുഞ്ഞു മൽഹാർ എത്തി; സമരപ്പന്തലിൽ ചിരി വിടർന്നു
സമരപ്പന്തലിൽ മൽഹാർ
  • News18
  • Last Updated: February 18, 2021, 8:00 PM IST
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി സമരങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ഉപാധ്യക്ഷൻ കെ എസ് ശബരിനാഥൻ എം എൽ എയും തലസ്ഥാനത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തി വരികയാണ്. പി എസ് സിയെ തകർത്ത ഇടതു സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് സമരം.

ഏതായാലും പിരിമുറുക്കം നിറഞ്ഞുനിന്ന സമരപ്പന്തലിൽ ഇന്ന് അൽപം റിലാക്സേഷനുമായാണ് മൽഹാർ എത്തിയത്. മൽഹാർ ആരാണെന്ന് ആണോ? അരുവിക്കര എം എൽ എയും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരിനാഥന്റെയും ദിവ്യ എസ് അയ്യർ ഐ എ എസിന്റെയും മകനാണ് മൽഹാർ. ഇത് ആദ്യമായാണ് മൽഹാർ ഒരു പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രം ശബരിനാഥൻ എം എൽ എ പങ്കു വയ്ക്കുന്നത്.

എ വിജയരാഘവന് കാര്യയിട്ട് എന്തോ കുഴപ്പമുണ്ട്; പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്നും കെ സുരേന്ദ്രൻ
ഏതായാലും സമരപ്പന്തലിൽ അച്ഛന് പിന്തുണയുമായി എത്തിയ കുഞ്ഞു മൽഹാറിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകരണമാണ് ലഭിച്ചത്. മഞ്ഞ നിറമുള്ള ടി ഷർട്ടും ചാരനിറമുള്ള പാന്റും ഷൂസും ധരിച്ചാണ് മൽഹാർ എത്തിയത്. ശബരിനാഥന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞു മൽഹാർ പക്ഷേ മാസ്ക് വച്ചിട്ടില്ല. അതിനെതിരെ ഇതിനകം കമന്റ് ബോക്സിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. മൽഹാറിനെ ചിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന ഷാഫി പറമ്പിൽ എം എൽ എയെയും ചിത്രത്തിൽ കാണാം.

ആശുപത്രി കിടക്കയിൽ കിടക്കുന്ന മനുഷ്യൻ; കൈയും കാലും മുറിച്ചിട്ടും ഒരേ ചിരി; ഫോട്ടോ കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ

2019 മാർച്ചിലാണ് ശബരിനാഥനും ദിവ്യ എസ് അയ്യർക്കും മകൻ ജനിച്ചത്. രണ്ടു പേർക്കും ഏറെ ഇഷ്ടപ്പെട്ട രാഗമാണ് മൽഹാർ. അങ്ങനെയാണ് കുഞ്ഞിന് മൽഹാർ എന്ന് പേരിട്ടത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ശബരിനാഥനും ദിവ്യയും വിവാഹിതരായത്.

രാഹുൽ ഗാന്ധിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ആനന്ദനൃത്തം; ഒടുവിൽ വിദ്യാർത്ഥിനിയെ ചേർത്തുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാഹുൽ

അതേസമയം, 'ഈ കോവിഡ് കാലത്ത് കുഞ്ഞിനെ സമരപന്തലിൽ എത്തിച്ചത് തെറ്റായിപ്പോയി, അതും ഒരു മാസ്ക് പോലും ഇല്ലാതെ..' - എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. 'അരുവിക്കരയുടെ ഭാവി കൊണ്ഗ്രെസ്സ് സ്ഥാനാർത്തി സമരവേദിയിൽ' - എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇതിനിടയിൽ കഴിഞ്ഞദിവസം ശബരിനാഥന്റെ അമ്മയും ജി കാർത്തികേയന്റെ ഭാര്യയുമായ എം ടി സുലേഖയുടെ നിയമനത്തെക്കുറിച്ച് കഴിഞ്ഞദിവസം ആരോപണം വിവാദം ഉയർന്നിരുന്നു. ഇതിന്റെ പിന്തുടർച്ചയായുള്ള കമന്റുകളും കമന്റ് ബോക്സിൽ കാണാവുന്നതാണ്.

പിതാവ് ജി കാർത്തികേയൻ സ്പീക്കർ ആയിരുന്ന സമയത്ത് എം ടി സുലേഖയ്ക്ക് പിൻവാതിൽ നിയമനം നൽകിയെന്നാണ് രാഷ്ട്രീയ ആരോപണം. ഇതിന് മറുപടിയുമായി എം ടി സുലേഖ രംഗത്ത് എത്തിയിരുന്നു. 'ഏറ്റുമുട്ടേണ്ടത് ആശയങ്ങളോട്, വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ലെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക' എന്ന് പറഞ്ഞാണ് സുലേഖ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചത്.
Published by: Joys Joy
First published: February 18, 2021, 8:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories