'കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്'; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

Last Updated:

അക്രമ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല തന്റെ പിതാവെന്നും മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മകന്‍ ജോബി പറഞ്ഞു.

കെ. സുധാകരൻ
കെ. സുധാകരൻ
ബ്രണ്ണൻ കോളജിൽ വെച്ച് പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ ജോബി. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. അക്രമ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല തന്റെ പിതാവെന്നും മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മകന്‍ ജോബി പറഞ്ഞു.
''എന്റെ പിതാവ് ക്രൂരനായ മനുഷ്യനാണ്. 24 മണിക്കൂറും കൈയില്‍ കത്തി കൊണ്ട് നടക്കുന്ന വ്യക്തിയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാമര്‍ശങ്ങള്‍ കെ സുധാകരന്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. 2000ല്‍ മരിച്ച പിതാവിനെക്കുറിച്ചാണ് സുധാകരന്‍ പരമാര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എന്റെ പിതാവ് യൂണിവേഴ്‌സിറ്റി വോളിബോള്‍ പ്ലെയറായിരുന്നു. ഒരിക്കലും സഹജീവികളെ ഉപദ്രവിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് പ്രസ്താവനയില്‍ നിന്ന് പിന്‍മാറി സുധാകരന്‍ പിന്‍വലിച്ച് മാപ്പ് പറണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് പറയും.”- ഫ്രാൻസിസിന്റെ മകൻ പറഞ്ഞു.
advertisement
പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കാര്യം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പില്‍ മാധ്യമപ്രവര്‍ത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. കെ എസ് യുക്കാരനായിരുന്ന മാധ്യമപ്രവര്‍ത്തകനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ചതിയാണ് സംഭവിച്ചതെന്നും സുധാകരന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
advertisement
''വാര്‍ത്ത കൊടുക്കാന്‍ ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. ഈ വാര്‍ത്ത നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന് വന്നതാണ്. കെ എസ് യു പ്രവര്‍ത്തകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍, ബ്രണ്ണന്‍ കോളേജില്‍ ഇങ്ങനെയൊരു സംഭവം നടന്നോ, എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ആ വാര്‍ത്ത വേണ്ട. ശരിയല്ലെന്ന്. എന്നാല്‍ തനിക്ക് അറിയാനാണ്. താന്‍ പഴയ കെഎസ്‌യുവാണ് എന്നെല്ലാം പറഞ്ഞപ്പോള്‍, ഞാന്‍ അവന്‍ ഇങ്ങോട്ട് പറഞ്ഞത് തിരുത്തി അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പക്ഷെ പ്രസിദ്ധീകരിക്കരുതെന്ന നിബന്ധന മുന്നോട്ട് വച്ചിരുന്നു. സ്വകാര്യം സംഭാഷണമായിരുന്നു. അത് പ്രസിദ്ധീകരിച്ചു വന്നത് എന്റെ കുറ്റമല്ല. മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന്റെ ദോഷമാണ്. കുറ്റമാണ്. അതിന് ഉത്തരം നല്‍കേണ്ടത് മാധ്യമപ്രവര്‍ത്തകരാണ്. ''- സുധാകരൻ വിശദീകരിച്ചു.
advertisement
തനിക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളേജിലെ സഹപാഠികളില്‍ ഒരാളെങ്കിലും, ഈ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്'; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement