ചരിത്രം കുറിച്ച് ശ്രീധന്യ: സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗക്കാരി
Last Updated:
സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്
കൽപറ്റ: സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രം രചിച്ച് ശ്രീധന്യ. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്.
വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ. മുഖ്യമന്ത്രിയും ഗവർണറുമടക്കം നിരവധി പേർ ശ്രീധന്യക്ക് ആശംസകൾ അറിയിച്ചു.
ശ്രീധന്യയെ കൂടാതെ ആര്‍ ശ്രീലക്ഷ്മി(29), രഞ്ജിനാ മേരി വര്‍ഗീസ് (49), അര്‍ജുന്‍ മോഹന്‍(66) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.
advertisement
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ. ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ.
മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്നെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷമാണിത്.
advertisement
കേരള ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിച്ചിരിക്കുകയാണ്.
വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകൾ ശ്രീധന്യയാണ് സിവിൽ സർവീസിൽ 410-ാം റാങ്ക് കരസ്ഥമാക്കിയത്.
കഠിനാധ്വാനവും, അർപ്പണബോധവും ഉണ്ടെങ്കിൽ എത്ര വലിയ ഉയരവും കീഴടക്കാം എന്ന് ശ്രീധന്യ തെളിയിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ അഭിമാനതാരമായി മാറിയ ഈ മിടുക്കിക്ക് എല്ലാ അഭിനന്ദങ്ങളും നേരുന്നു...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2019 11:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചരിത്രം കുറിച്ച് ശ്രീധന്യ: സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗക്കാരി