സംസ്ഥാന ബജറ്റിൽ വനിതാ മാധ്യമപ്രവർത്തകർക്ക് താമസ സൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ്

Last Updated:

ഈ സൗകര്യം തിരുവനന്തപുരത്താവും ഒരുങ്ങുക

തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ പ്രസ് ക്ലബ്ബ് സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ പ്രസ് ക്ലബ്ബ് സ്ഥാപിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെ നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യ (NWMI) കേരള ഘടകം സ്വാഗതം ചെയ്തു. ദീർഘകാലമായി വനിതാമാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ക്രെഷ്, ഹോസ്റ്റൽ, രാത്രികാല താമസ സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ ഗവണ്മെന്റ് തയ്യാറായി എന്നത് അനുമോദനാർഹമാണ്.
advertisement
ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം 2018ൽ കോഴിക്കോട് നടന്ന നാഷണൽ വിമൻ ഇൻ മീഡിയ കോൺക്ലേവിന്റെ ഭാഗമായി നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യയും കേരളം മീഡിയ അക്കാദമിയും ചേർന്നു നൽകിയിരുന്നതായി NWMI പത്രക്കുറിപ്പിൽ പറഞ്ഞു.
മാധ്യമരംഗത്ത് സ്ത്രീകളുടെ പങ്ക് കൂടുതൽ ശക്തമാക്കാൻ ഈ നടപടികൾ സഹായിക്കുമെന്ന് നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ കേരള ഘടകം അഭിപ്രായപ്പെട്ടു.
അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന ബജറ്റിൽ വനിതാ മാധ്യമപ്രവർത്തകർക്ക് താമസ സൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ്
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement