പതിനാലുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുരുങ്ങി; മുറിച്ചെടുത്തത് സാഹസികമായി

Last Updated:

മോതിരം മുറിച്ചുനീക്കാൻ ആദ്യം ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസംഘത്തി​ന്റെ സഹായം തേടിയെങ്കിലും പരാജയപ്പെട്ടു.

ആലപ്പുഴ: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുരുങ്ങിയ 14 കാരനെ അതി സാഹസികമായി രക്ഷിച്ച് റോഡ് സേഫ്റ്റി ഫോഴ്സ് ചെയർമാൻ. കറ്റാനം സ്വദേശിയായ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കുരുങ്ങിയ മോതിരമാണ് പുന്നപ്ര കൊല്ലംപറമ്പിൽ മഷ്ഹൂർ അഹമ്മദി​ന്റെ ശ്രമഫലമായി പുറത്തെടുത്തത്‌.
മോതിരം കുരുങ്ങിയതിനെത്തുടർന്ന് കുട്ടിയുടെ ജനനേന്ദ്രിയത്തിന്​ വീക്കമുണ്ടായി. വീട്ടുകാരിൽനിന്ന്​ കുട്ടി വിവരം മറച്ചുവെക്കുകയായിരുന്നു. മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നീർവീക്കത്തിന് കാരണം വ്യക്തമായില്ല. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. യൂറോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ആദ്യം കാരണം വ്യക്തമായില്ല. യൂറോളജി സർജറി വിഭാഗം നടത്തിയ പരിശോധനയിലാണ് മോതിരം കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്.
Also Read- ഓൺലൈൻ ക്ലാസിൽ അശ്ലീല സന്ദേശം, തോർത്ത് മാത്രം ഉടുത്ത് അധ്യാപകൻ; ആരോപണവുമായി വിദ്യാർഥികൾ
മോതിരം മുറിച്ചുനീക്കാൻ ആദ്യം ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസംഘത്തി​ന്റെ സഹായം തേടിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് എയ്ഡ് പോസ്റ്റ് ​പൊലീസ് അറിയിച്ചതിനുസരിച്ച് മഷ്ഹൂർ അഹമ്മദ് എത്തിയത്. അരമണിക്കൂറോളം പരിശ്രമിച്ചതിനുശേഷമാണ് മോതിരം മുറിച്ചുനീക്കിയത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
advertisement

ചെക്ക്പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. അതിവേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് എവിടെ നടന്നുവെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഒടുവിൽ തെലങ്കാനയിലാണ് ദാരുണമായ സംഭവം നടന്നതെന്നതാണ് കണ്ടെത്തിയിരിക്കുന്നത്.
തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം.
advertisement
സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മെയ് മാസം 22ന് ഉച്ചയ്ക്ക് 12.53ന് തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ തപൽപൂർ ഗ്രാമത്തിലെ ജന്നാരത്തിലാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ, വനംവകുപ്പ് ജീവനക്കാർ സംഭവത്തിൽ കുറ്റക്കാരല്ലെന്ന് മഞ്ചേരിയാൽ എസിപി അഖിൽ മഹാജൻ പ്രതികരിച്ചു. ഈ ചെക്ക് പോസ്റ്റ് കഴിഞ്ഞ 30 വർഷമായി അവിടെയുള്ളതാണ്. എന്നാൽ മരിച്ച യുവാവിന്റെ രക്ഷിതാക്കൾ ജീവനക്കാരെയാണ് കുറ്റപ്പെടുത്തുന്നത്. ''കഴിഞ്ഞ 30 വർഷമായി ഈ ചെക്ക് പോസ്റ്റ് അവിടെയുല്ളതാണ്. അതിവേഗത്തിലും അശ്രദ്ധയോടെയുമാണ് ഇരുചക്രവാഹനം ഓടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് കുനിഞ്ഞെങ്കിലും പുറകിലിരുന്ന യുവാവ് ക്രോസ്ബാറിൽ ഇടിച്ച് തെറിച്ച് വീണ് മരിക്കുകയായിരുന്നു''- എസിപി ട്വീറ്റ് ചെയ്തു.
advertisement
വാഹനം നിർത്താതെ പോയ യുവാവിനെ ഒരുമണിക്കൂറിന് ശേഷം കണ്ടെത്തി. മദ്യപിച്ച നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയിരുന്നതെന്നും എസിപി പറയുന്നു. ''ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ രക്തത്തിൽ 131 മില്ലിഗ്രാം ആൾക്കഹോൾ അംശമാണ് കണ്ടെത്തിയത്. വനംവകുപ്പ് സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല.''- എസിപി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പതിനാലുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുരുങ്ങി; മുറിച്ചെടുത്തത് സാഹസികമായി
Next Article
advertisement
Love Horoscope Dec 15 | ബന്ധങ്ങളിൽ ദീർഘകാല പ്രതിബദ്ധത നിലനിൽക്കും; പ്രണയം ആഴമേറിയതാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 15 | ബന്ധങ്ങളിൽ ദീർഘകാല പ്രതിബദ്ധത നിലനിൽക്കും; പ്രണയം ആഴമേറിയതാകും: ഇന്നത്തെ പ്രണയഫലം
  • ദീർഘകാല പ്രതിബദ്ധതയും ആഴമുള്ള ബന്ധങ്ങളും വാഗ്ദാനം ചെയ്യുന്നു

  • വിവാഹം പോലുള്ള വലിയ തീരുമാനങ്ങൾ ആലോചിക്കാൻ ഉത്തമദിവസമാണ്

  • വൈകാരിക അനിശ്ചിതത്വങ്ങൾ നേരിടുന്നവർക്ക് സത്യസന്ധ

View All
advertisement