കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും തെരുവുനായകളെ കൊന്ന നിലയിൽ കണ്ടെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
പൊലീസും എസ്.പി.സി.എ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൊച്ചി എരൂരിൽ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തി . 5 നായകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത നായ്ക്കളെ ഇന്നലെ കുഴിച്ചിട്ടിരുന്നു. പൊലീസും എസ്.പി.സി.എ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം കോട്ടയം മൂളക്കുളത്ത് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളൂർ പോലീസ് ആണ് കേസെടുത്തത്. നായകളുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെ നടത്തി തുടർ നടപടി എടുക്കും.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയിൽ കണ്ടെത്തിയത്. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്.
advertisement
നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം.
പ്രതിഷേധം; കോട്ടയം ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി
കോട്ടയം: ചങ്ങനാശേരിയില്‍ തെരുവുനായയെ കെട്ടിത്തൂക്കി കൊന്ന് പ്രതിഷേധം. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
advertisement
രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കള്‍ വച്ചിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2022 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും തെരുവുനായകളെ കൊന്ന നിലയിൽ കണ്ടെത്തി