ക്രിക്കറ്റ് പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടയിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
13 അടി താഴ്ചയോളമുള്ള പാറമടയിലാണ് വീണത്.
അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടയിൽ വീണ് വിദ്യാർത്ഥി മരിച്ചു.പീച്ചാനിക്കാട് പുഞ്ചിരി നഗറിൽ മുന്നൂർപ്പിള്ളി വീട്ടിൽ രവിയുടെ മകൻ അഭിനവാണ് (13) മരിച്ചത്. കൊരട്ടി എൽ.എഫ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഭിനവ്. ഞായറാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം.
Also read-അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില് സ്വകാര്യബസ് ഇടിച്ചു 8 വയസുകാരന് മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അഭിനവും കൂട്ടുക്കാരും ക്രിക്കറ്റ് കളിക്കാറുളളത്. ഇതിന്റെ സമീപമായി പ്രവർത്തന രഹിതമായ വെള്ളം നിറഞ്ഞ പാറമട സ്ഥിതി ചെയ്യുന്നത്. പന്ത് പാറമട ഭാഗത്തേക്ക് തെറിച്ചു പോയതോടെ ഒപ്പം പാഞ്ഞ അഭിനവ് പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി വീഴുകയായിരുന്നു. പന്തെടുക്കാൻ പോയ അഭിനവിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ കൂട്ടുകാർ പറഞ്ഞ പ്രകാരം നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് പാറമടയിൽ വീണതായി സംശയം ഉയർന്നത്.
advertisement
13 അടി താഴ്ചയോളമുള്ള പാറമടയിലാണ് വീണത്. അങ്കമാലി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 13, 2023 8:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രിക്കറ്റ് പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടയിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു