നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

  ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

  നേരത്തെ ഹൈക്കോടതിയും സരിതയുടെ ഹർജി തള്ളിയിരുന്നു.

  ഹൈബി ഈഡൻ, സരിത എസ് നായർ

  ഹൈബി ഈഡൻ, സരിത എസ് നായർ

  • Share this:
   ന്യൂഡൽഹി: എറണാകുളം എംപി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ലോക്സഭ തെരഞ്ഞെടുപ്പിൽ സരിത എസ് നായർ എറണാകുളം മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസിൽ രണ്ട് വർഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാൽ വരണാധികാരി പത്രിക തള്ളി. ഇതിനെതിരേ സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

   നേരത്തെ വയനാട് ലോക്സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യംചെയ്തും സരിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഈ ഹർജിയും തള്ളിയിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്, എറണാകുളം, എന്നിവിടങ്ങളിൽ സരിത നൽകിയ നാമനിർദേശ പത്രികയാണ് വരണാധികാരികൾ തള്ളിയത്. എന്നാൽ അമേഠിയിൽ സരിത എസ് നായരുടെ പത്രിക സ്വീകരിക്കുകയും സരിത തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു.

   ALSO READ: Actress Archana Kavi| നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു?; വിവാഹമോചനം ശരിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച[NEWS]വരനും വധുവും ദേ ഭിത്തിയിൽ ഇങ്ങനിരിക്കും; തെരഞ്ഞെടുപ്പ് കാലത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ
   [NEWS]
   പ്രമുഖ സീരിയൽ താരം ചിത്ര ഹോട്ടല്‍ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന[NEWS]
   Published by:Rajesh V
   First published:
   )}