നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കമറുദ്ദീൻ വെട്ടിച്ച തുക തിരികെ നൽകാൻ ലീഗിന് എവിടെ നിന്ന് പണം കിട്ടും': കെ. സുരേന്ദ്രൻ

  'കമറുദ്ദീൻ വെട്ടിച്ച തുക തിരികെ നൽകാൻ ലീഗിന് എവിടെ നിന്ന് പണം കിട്ടും': കെ. സുരേന്ദ്രൻ

  135 കോടി രൂപ മുസ്ലീം ലീഗ് നിക്ഷേപകർക്ക് തിരികെ നൽകാമെന്നു പറയുന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് കെ.സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
   തൃശൂർ: മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കമറുദ്ദിൻ നാട്ടുകാരെ വെട്ടിച്ച 135 കോടി രൂപ മുസ്ലീം ലീഗ് നിക്ഷേപകർക്ക് തിരികെ നൽകാമെന്നു പറയുന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയ പാർട്ടിയായ ലീഗ് ഈ പണം എവിടെ നിന്ന് സമാഹരിക്കും എന്ന് വ്യക്തമാക്കണം.

   ഇരുപതിനായിരം രൂപയിൽ കൂടുതൽ സംഭാവന പണമായി സ്വീകരിക്കുന്നതിന് നിയമ തടസമുള്ളപ്പോൾ 135 കോടി രൂപ എവിടെ നിന്ന് ലീഗിന് കിട്ടും എന്നറിയേണ്ടതുണ്ട്. കമറുദ്ദീൻ വെട്ടിച്ച പണം തിരികെ കൊടുക്കുന്നതിന് ഫണ്ട് സമാഹരിക്കാൻ ലീഗ് ഒരാളെ കാസർഗോട്ട് ചുമതലപ്പെടുത്തിയിരിക്കുകയാണ്.

   ഇത്ര വലിയ തട്ടിപ്പ് നടത്തിയ കമറുദ്ദീനെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. കമറുദ്ദീനെ കാസർഗോട്ട് ജയിപ്പിച്ചതും സിപിഎമ്മാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എല്ലാവർക്കും പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
   Published by:user_49
   First published: