തിരുവനന്തപുരത്ത് 151 കുടുംബങ്ങൾക്ക് സഹായവാഗ്ദാനവുമായി സുരേഷ് ഗോപി
- Published by:Sarika KP
- news18-malayalam
Last Updated:
അരമണിക്കൂറിലേറെ രാജാജി നഗറില്‍ ചെലവിട്ട സുരേഷ് ഗോപി കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് മടങ്ങിയത്.
തിരുവനന്തപുരം രാജാജി നഗറില്‍ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സഹായവാഗ്ദാനവുമായി സുരേഷ് ഗോപി. കേന്ദ്രനഗരവികസന മന്ത്രാലയത്തില്‍ നിന്ന് പരമാവധി സഹായം ലഭ്യമാക്കാമെന്നും ഇതിനായി കോര്‍പറേഷന്റെ സഹകരണം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. രാജാജി നഗറിലെ ബി.ജെപി പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്.
രാജാജി നഗറില്‍ വലിയ ദുരിതത്തില്‍ കഴിയുന്ന നൂറ്റിയന്‍പത്തിയൊന്നു കുടുംബങ്ങളാണുളളത്. ഇവരുടെ ദുരവസ്ഥ നേരിട്ട് കണ്ട സുരേഷ് ഗോപി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. പ്ലാസ്റ്റ് ഷീറ്റും തകരവും മേല്‍ക്കൂരയാക്കിയ വീടുകളിൽ കഴിയുന്ന ഇവർക്ക് മഴക്കാലത്താണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം ഈ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കണമെന്ന് രാജാജി നഗറിലെ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. അരമണിക്കൂറിലേറെ രാജാജി നഗറില്‍ ചെലവിട്ട സുരേഷ് ഗോപി കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 20, 2023 11:28 AM IST