'നിനക്ക് എവിടെ വരെ പഠിക്കണം, ഞാന്‍ പഠിപ്പിക്കും; എന്റെ കുട്ടിയെ പോലെ ഞാന്‍ നോക്കും'; ബാലന്റെ വിഷമം മാറ്റി ഗണേഷ് കുമാർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും ഉറപ്പുനല്‍കിയിരിക്കുകയാണ് ഗണേഷ് കുമാർ.
വീടില്ലാത്ത വിഷമിക്കുന്ന അമ്മയേയും മകനേയും ചേര്‍ത്ത് നിര്‍ത്തി പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗണേഷ് കുമാറിന്റെ വാക്കുകൾ. പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും ഉറപ്പുനല്‍കിയിരിക്കുകയാണ് ഗണേഷ് കുമാർ.
പത്തനാപുരം കമുകുംചേരിസ്വദേശിയായ അഞ്ജുവിന്റെയും ഏഴാം ക്ലാസുകാരനായ മകനുമാണ് ഗണേഷ് കൈത്താങ്ങായത്. ‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. നന്നായി പഠിക്കണം. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും’ ഗണേഷ് കുമാർ പറയുന്നു.
നല്ല ഒരു വീട് വച്ചുനല്‍കാമെന്നും പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിതരാമെന്നും ഗണേഷ് കുമാർ പറയുന്നു. സന്തോഷത്തിൽ കുട്ടി കണ്ണീരണിയുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
March 20, 2023 6:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിനക്ക് എവിടെ വരെ പഠിക്കണം, ഞാന്‍ പഠിപ്പിക്കും; എന്റെ കുട്ടിയെ പോലെ ഞാന്‍ നോക്കും'; ബാലന്റെ വിഷമം മാറ്റി ഗണേഷ് കുമാർ