'തൃശൂര്‍ക്കാരുടെ പള്‍സ് പിടികിട്ടി; ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിപ്പിക്കണം'; സുരേഷ് ഗോപി
- Published by:Arun krishna
- news18-malayalam
Last Updated:
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു വോട്ടിനായാലും തൃശ്ശൂരില്‍ ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോട് അഭ്യർഥനയെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്‍റെ പുതിയ സിനിമയായ ഗരുഡന്‍റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘തൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂർ തരട്ടെ, എടുത്തിരിക്കും. എടുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അത് പോരാ എന്ന് പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ’- സുരേഷ് ഗോപി പറഞ്ഞു.
advertisement
2014ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോള്‍ അതിന്റെ പ്രഭാവം കണ്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. പലപ്പോഴും തെറ്റായ നിലപാടാണെന്ന് വിമർശനമുയർന്നിട്ടുമുണ്ട്. ബിനീഷ് കോടിയേരി, ദിലീപ്, സ്വപ്നാ സുരേഷ് എന്നിവരുടെ കാര്യത്തിലെല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. അതാണ് നീതിയെന്നും സുരേഷ് ഗോപി പറഞ്ഞു. നടൻ സിദ്ദീഖ്, നടിമാരായ അഭിരാമി, ദിവ്യ പിള്ള തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ഗരുഡൻ നവംബർ 3ന് കേരളത്തോടൊപ്പം ജിസിസിയിലും റിലീസ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 24, 2023 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തൃശൂര്‍ക്കാരുടെ പള്‍സ് പിടികിട്ടി; ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിപ്പിക്കണം'; സുരേഷ് ഗോപി